അമേരിക്കൻ വാർത്ത

പുനരുത്ഥാനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് കുടുംബസംഗമം ഈസ്റ്റർ ആഘോഷിച്ചു

ഹൂസ്റ്റൺ: ലോകമെമ്പാടും ക്രിസ്തു ദേവൻറെ പുനരുത്ഥാനത്തെ  അനുസ്മരിച്ച് വിശുദ്ധവാരത്തിന്റെ അവസാന ദിവസമായ ‘ഈസ്റ്റർ’, മനുഷ്യരാശിക്ക് പ്രത്യാശയും, പുതുജീവിതവും നൽകുന്ന സന്ദേശം പ്രചരിപ്പിച്ച് പെയർലാൻഡിൽ സെർനി-ജെസീന ദമ്പതികളുടെ ഭവനത്തിൽ ആഘോഷിച്ചു.

വിവിധ ദേവാലയങ്ങളിലെ ആരാധനയ്ക്ക് ശേഷം ഒത്തുചേർന്ന കുടുംബസംഗമത്തെ സെർനി തോമസ് സ്വാഗതം ചെയ്തു.
സജി പുല്ലാടിൻറെ പ്രാർത്ഥനാ ഗാനത്തിനും, പ്രാരംഭ പ്രാർത്ഥനയ്ക്കും ശേഷം ജെറിൽ ജോയ്മോൻ ലൂക്കോസ് 24 ന്റെ 1 മുതൽ 8 വരെയുള്ള ബൈബിൾ വാക്യങ്ങൾ വായിച്ചു.

വേദപുസ്തക പഠനത്തിൽ കുട്ടികളെ കൂടുതൽ വ്യാപൃതരാക്കി സത്യത്തിലും, ദൈവീക മാർഗ്ഗത്തിലും നടത്തുവാൻ നാം സന്നദ്ധരായിരിക്കണം എന്ന് ജെസീന,ജെഫീന,സിമി,ശാലിനി എന്നിവരുടെ ഏകാഭിപ്രായം വനിതാ കൂട്ടായ്മയിൽ പ്രതിഫലിച്ചു.

ഗൾഫ് മേഖലയിൽ നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന യുദ്ധക്കെടുതികളിൽ നിന്നും മോചനം നേടി,സമാധാനം പുനഃസ്ഥാപിക്കുവാൻ  ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിൻറെ ഐക്യത്തോടെയുള്ള പ്രാർത്ഥന അനിവാര്യമായിരിക്കുന്നുവെന്ന് ജോയ്മോൻ,സെർനി,സജി പുല്ലാട്, സന്തോഷ്,ജിജി,ലിജോ എന്നിവർ അഭിപ്രായപ്പെട്ടു.

ഇവാനാ,എംലിൻ, ജോയൽ, ജൂഡ്, ജെസ്റ്റസ്, അലീന, എയ്ഡൻ, ജോഷ്വാ,ആഞ്ജലീന എന്നിവരും കുടുംബ സംഗമത്തിൽ സംബന്ധിച്ചു.
വിഭവസമൃദ്ധമായ ഈസ്റ്റർ സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.

Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...