അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26 ന് രെജിസ്ട്രേഷൻ ആരംഭിച്ചു

ചിക്കാഗോ : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കലാമേള 2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9 ന് ഡെസ്പ്ലെയിൻസിലുള്ള കെ സി എസ് ക്നാനായ സെന്ററിൽ വെച്ച് നടക്കും .

കലാമേളയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കലാമേള കോ ഓർഡിനേറ്റർ സാറ അനിൽ,കോ കോർഡിനേറ്റർ ഷൈനി ഹരിദാസ് ,ഫോമാ സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ എന്നിവർ അറിയിച്ചു .

കെ സി എസ് ക്നാനായ സെന്ററിലെ വിവിധ ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരപരിപാടികളിൽ ചിക്കാഗോയിലും മറ്റ് സബർബുകളിലുമുള്ള പ്രതിഭകൾ മാറ്റുരക്കും .മത്സര പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു .
മത്സര പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി https://fomaacentralregion .org എന്ന website സന്ദർശിക്കുക

ഈ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഹ്യൂസ്റ്റനിൽ നടക്കുന്ന നാഷണൽ ലെവൽ കലാമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും .ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...