അമേരിക്കൻ വാർത്ത

സാഹിത്യവേദി ഏപ്രിൽ 10-ന്, ‘പെരുന്തച്ചൻ പുരാവൃത്തം മലയാള സിനിമയിലും നാടകത്തിലും’

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 10 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

ആർ എസ് കുറുപ്പ് പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനം നടത്തുന്നു. ടി എം എബ്രഹാമിന്റെ പെരുന്തച്ചൻ എന്ന നാടകത്തെയും എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചലച്ചിത്രത്തെയും ആസ്പദമാക്കി പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനമാണ് അവതരിപ്പിക്കുന്നത്.

ആർ എസ് കുറുപ്പ് ആനുകാലികങ്ങളിൽ സാഹിത്യ, കലാ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതുന്നു. യുഗാവസാനത്തിന്റെ രണ്ടാമൂഴം, വീട് ഒഴിഞ്ഞവരുടെ വേവ്, എന്ന രണ്ട് ലേഖനസമാഹാരങ്ങളും അമ്മ മഹാറാണി എന്ന നാടക സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്

മാർച്ച് മാസ സാഹിത്യവേദിയിൽ ബാബു അബ്രഹാം  രചിച്ച  ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകത്തിന്റെ അവലോകനവും ഗ്രന്ഥകാരനുമായുള്ള വിശദമായ സംവാദവും ഏറെ ആസ്വാദ്യകരമായിരുന്നു. സാഹിത്യവേദി അംഗം ലിൻസ് ജോസഫ് ആണ് പുസ്‌തകം പരിചയപ്പെടുത്തിയത്.

എല്ലാ സാഹിത്യ സ്നേഹികളേയും ഏപ്രിൽ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ആർ എസ് കുറുപ്പ്  rskurup1@gmail.com, പ്രസന്നൻ പിള്ള  630 935 2990, ജോൺ ഇലക്കാട്  773 282 4955

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...