ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ആവേശം കൊട്ടിക്കയറി,​ പരസ്യ പ്രചാരണം അവസാനിച്ചു,​ ഇനി നിശബ്ദ പ്രചാരണം; കേ​ര​ളം​ ​വ്യാ​ഴാ​ഴ്ച​ ​ബൂ​ത്തി​ലേ​ക്ക് ​

തിരുവനന്തപുരം : 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് മുന്നണികളുടെ നേതൃത്വത്തിൽ ആവേശം അലയടിച്ച് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഒരു മാസത്തിൽ താഴെ മാത്രം നീണ്ടു നിന്ന പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്

പാർട്ടി പതാകകളുമായി മുന്നു മുന്നണികളുടെയും പ്രവർത്തകർ പ്രധാന ജംഗ്ഷനുകളിൽ ഒത്തു കൂടിയാണ് കൊട്ടിക്കലാശം കളർഫുൾ ആക്കിയത്. പലയിടങ്ങളിലും സ്ഥാനാർത്ഥികൾ ക്രെയിനിൽ കയറി ആകാശത്തേക്ക് ഉയർന്നത് ആവേശം ഇരട്ടിയാക്കി. ബൈക്കിലും സ്കൂട്ടറുകളിലും കാറുകളും ഓട്ടോകളിലും ടിപ്പറിലും ലോറികളിലുമായി പ്രവർത്തകർ എത്തി. ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലും ഉണ്ടായി.

അതേസമയം പ്രളയ ദുരന്തത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറൻമുളയിലും യു.ഡി,​എഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിന് മാറ്റിവച്ച തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ചു നൽകുമെന്നായിരുന്നു യു.ഡി,​എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്.

മൂ​ന്നാം​ ​ഭ​ര​ണ​ത്തി​ന് ​കേ​ര​ളം​ ​വ​ഴി​യൊ​രു​ക്കു​മെ​ന്ന ആത്മവിശ്വാസമാണ് ​എ​ൽ.​ഡി.​എ​ഫിനുള്ളത്. 100​ ​സീ​റ്റോ​ടെ​ ​ഭ​ര​ണം​ ​തി​രി​ച്ചു​ ​പി​ടി​ക്കു​മെ​ന്നാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​ദൃ​ഢ​വി​ശ്വാ​സം.​ ​നി​യ​മ​സ​ഭ​യിൽ വീ​ണ്ടും​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കാ​നും​ ​മൂ​ന്നി​ര​ട്ടി​യി​ലേ​റെ​യാ​ക്കാ​നു​മാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​പോ​രാ​ട്ടം.​ ​എ​ല്ലാം​ ​ജ​ന​ത്തി​ന്റെ​ ​കൈ​യി​ലാ​ണ്.
കേ​ര​ളം​ ​വ്യാ​ഴാ​ഴ്ച​ ​ബൂ​ത്തി​ലേ​ക്ക് ​നീ​ങ്ങാ​നി​രി​ക്കെ,​ ​ഉ​ത്ക്ക​ണ്ഠ​യും​ ​ആ​കാം​ക്ഷ​യും​ ​നി​റ​യു​ക​യാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...