അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC)

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന്റെ രജതജൂബിലി വർഷത്തെ ആദ്യത്തെ എഡ്യൂക്കേഷണൽ സെമിനാർ ഈ മാസം 18 ന് നടത്തുന്നതിന് മാർക്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു .മൌണ്ട് പ്രോസ്‌പെക്റ്റിൽ ഉള്ള ഒലിവ് പാലസ് ബാങ്കെറ്റ് ഹാളിൽ കൂടുന്ന സെമിനാറിൽ യു എസിലെ പ്രമുഖ ആരോഗ്യ വിദഗ്ധർ ക്ലാസുകൾ നയിക്കും .

വിവിധ സെഷനുകളിലായി അഞ്ച് പ്രമുഖ വ്യക്തികളാണ് ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകുക .ഡോ .നീരജ് ദേശായി ,ഡോ .ജലാൽ ദമാനി ,സ്കോട്ട് ടി ബെൻകെൻ ,എറും കബനി ,ഡോ .നിക്കോളാസ് പപ്പാനോസ് എന്നിവർ വൈവിധ്യമാർന്ന വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും .ഈ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് 6 CEUs ലഭിക്കും .

രജതജൂബിലി വർഷമായ 2026 ൽ നിരവധി സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നിരവധി കർമ്മ പരിപാടികളാണ് നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു .രജതജൂബിലി സമാപനം 2026 ഒക്‌ടോബർ മാസത്തിൽ വിപുലമായി നടത്തും . അതോടനുബന്ധിച്ച് മാർക്കിന്റെ ഇതുവരെയുള്ള ചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീറും പ്രകാശനം ചെയ്യും .

സെമിനാറിൽ പങ്കെടുക്കുവാൻ റെസ്പിറേറ്ററി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികളായ പ്രസിഡന്റ് :ടോം ജോസ് ,വൈസ് പ്രസിഡണ്ട്:സണ്ണി കൊട്ടുകാപ്പള്ളി ,സെക്രട്ടറി :സമയ ജോർജ് ,ജോയിന്റ് സെക്രെട്ടറി :റോണിഷ് മാത്യു ,ട്രെഷറർ :സണ്ണി സ്കറിയ ,ജോയിന്റ് ട്രെഷറർ :സന്തോഷ് വി ജോർജ് ,എഡ്യൂക്കേഷണൽ കോർഡിനേറ്റർസ് :എൽസ വീട്ടേൽ ,ട്രീസ ഷെയ് ,ജനറൽ ഓർഗനൈസർ :ബിൻസി എലിയാസ് , അഡ്വൈസറി ബോർഡ് അംഗങ്ങൾ :ബെൻസി ബെനഡിക്ട് ,ജോർജ് മത്തായി ,രഞ്ജി വര്ഗീസ് ,സ്കറിയക്കുട്ടി തോമസ് ,വിജയ് വിൻസെന്റ് ,പി ആർ ഓ :ബിജു മുണ്ടക്കൽ ,ഓഡിറ്റർ :ടോം കാലായിൽ എന്നിവർ അറിയിച്ചു

വിവരങ്ങൾക്കായി ബന്ധപ്പെട്ട ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) സെമിനാർ സംഘടിപ്പിക്കുന്നു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...