കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ചവറ്റുകൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടി; ഭാഗ്യം തേടിയെത്തി

ആലപ്പുഴ: ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഭാഗ്യം തേടിയെത്തിയത്. മാത്രമല്ല ഇതിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5000 രൂപയും ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജംഗ്ഷന് സമീപമാണ് അച്ചാമ്മയുടെ പെട്ടിക്കട.

കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽ നിന്ന് കാരുണ്യഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകൾ കുഞ്ഞ് അച്ചാമ്മ വാങ്ങി. വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഇവർ വേസ്റ്റ് കൊട്ടയിൽ കളയുകയായിരുന്നു. ഒന്നാം സമ്മാനം ലഭിച്ച വിവിരം പിന്നീട് കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ ഇരുവരും കടയിലെത്തി തെരച്ചിൽ തടത്തുകയും വേസ്റ്റ് കൊട്ടയിൽ നിന്ന് ടിക്കറ്റ് കണ്ടെത്തുകയും ചെയ്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...