അമേരിക്കൻ വാർത്ത

സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 20 ,21 ,22 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. ഉയിർപ്പു തിരുന്നാളായ ഈസ്റ്ററിനു മുന്നോടിയായി ആചരിക്കുന്ന നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തിൽ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു. മുതിർന്നവർക്കായി ഡിട്രോയിറ്റ് സെന്‍റ് തോമസ് സീറോ മലബാർ പള്ളി വികാരി ബഹുമാനപെട്ട ഫാ. വിൽ‌സൺ കണ്ടങ്കരി ആണ് ധ്യാനം നയിച്ചത്.

വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി ജീസസ് യൂത്തിൽ നിന്നുമുള്ള മരിയ വേങ്ങച്ചുവട്ടിൽ , ശീതൾ ആൻ ഫിലിപ്പ് , ആൻ പുത്തെൻകളം , ഇസബെൽ അമ്പൂക്കൻ എന്നീവർ ധ്യാനം നയിച്ചു . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേർന്നു . . ഈ നോമ്പുകാലത്തു കുട്ടികൾക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...