കൗതുകങ്ങൾസിനിമ

ഐഫോൺ വിസ്മയവുമായി ‘പഗിട കളി’; സസ്പെൻസ് നിറച്ച് ഔദ്യോഗിക ട്രെയിലർ

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ പഗിട കളിയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. പണി എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന  ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു.

അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും പഗിട കളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു.
കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിങ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്.

എസ് എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഡയറക്ടർ-മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർ-അമൽ സുരേഷ്, അഭിനന്ത് പി. രമേശ്,സൗണ്ട് എഫക്റ്റ്സ് & ഫൈനൽ മിക്സ്- കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്, ഡി.ഐ-റെജിൻ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായർ, സ്റ്റിൽസ്-റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്- അനന്തു അശോകൻ, മിൽജോ ജോണി.

ഏപ്രിൽ മൂന്നിന് പഗിട കളി പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...