അമേരിക്കൻ വാർത്ത

റെജി വി. കുര്യൻ ഫൊക്കാന ടീം ഇന്റഗ്രിറ്റിയിലൂടെ ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ഹ്യുസ്റ്റൺ: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) തിരഞ്ഞെടുപ്പിൽ,  ഫീലിപ്പോസ് ഫിലിപ്, സന്തോഷ് നായർ, ആൻ്റോ വർക്കി എന്നിവർ നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റിലൂടെ, റെജി വി കുര്യൻ ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു.  പ്രശസ്ത ജീവകാരുണ്യ- സാമൂഹിക പ്രവർത്തകനായ റജി വി കുര്യൻ, ക്ലീൻ ഇമേജ് , സുതാര്യത, ഐക്യം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥികളുടെ  കൂട്ടായ്മയായ,  ടീം ഇൻ്റഗ്രിറ്റിയുടെ ഭാഗമായി, ഫൊക്കാനയെ  കുതിപ്പിലേയ്ക്ക നയിക്കുവാനുള്ള പ്രവർത്തക നിരയിൽ,  അണിനിരക്കുന്നതിൽ സന്തോഷമുണ്ടെന്ന് റജി കുര്യൻ പറഞ്ഞു.

2017 -2019 വർഷങ്ങളിൽ മാർത്തോമാ സഭാ മണ്ഡലം പ്രതിനിധി യായിരുന്നു റജി കുര്യൻ. ആധുനിക കാലത്തെ പ്രധാന മൂലധന ശ്രോതസ്സായ,  ഓയിൽ-ഗ്യാസ് ബിസിനസ് രംഗത്ത്  ശോഭിച്ച,  അപൂർവം മലയാളികളിൽ പ്രമുഖൻ എന്ന അനന്യത,  റെജി കുര്യനെ  ദീപ്തനാക്കുന്നു. വിവിധ അന്താരാഷ്ട്ര ബിസിനസ്സ്  സരംഭങ്ങളിൽ പങ്കാളിയാണ് റെജി. ചാരിറ്റി ശൃംഖല കളിൽ പബ്ളിസിറ്റിയില്ലതെ പ്രവർത്തിക്കുന്നു എന്നത്,  റെജിയുടെ പ്രത്യേകതയാണ്. എയിഡ്സ് ബാധിതരായ കുട്ടികൾക്കും അവരുടെ കു ടുംബങ്ങൾക്കും  സഹായം  നൽകുന്ന ” പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്” രൂപീകരിക്കുകയും, അതിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ ജീവകാരുണ്യ സേവനം നടത്തുകയും ചെയ്യുന്ന,  മനുഷ്യ സ്നേഹിയാണ് റെജി കുര്യൻ . 

റെജി കുരിയന്റെ സ്ഥാനാർത്ഥിത്വത്തെ ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ . പിള്ള , മുൻ RVP മാരായ എറിക് മാത്യു, രഞ്ജിത് പിള്ള എന്നിവർ സ്വാഗതം ചെയ്തു. റെജിയുടെ സ്ഥാനാർത്ഥിത്വo MAGH പ്രസിഡന്റ് റോയ് മാത്യു സെക്രട്ടറി വിനോദ് ചെറിയാൻ, Treasurer സുനിൽ തങ്കപ്പൻ എന്നിവരും സ്വാഗതം ചെയ്തു.

Report ജോർജ് നടവയൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...