ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ ​മ​യ​ക്കു​ മ​രു​ന്നു​മാ​യി ഡോക്ടറും വക്കീലും അടക്കം എട്ടംഗ സംഘം അറസ്റ്റിൽ,​ സംഘത്തിൽ മൂന്നു യുവതികളും

കൊ​ച്ചി​:​ ​ക​ട​വ​ന്ത്ര​യി​ലെ​ ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​യു​വ​തി​ക​ളു​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​പേ​രെ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.

ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​സ്ഥാ​പ​ന​ ​ഉ​ട​മ​ ​തി​രു​വ​ന​ന്ത​പു​രം​ ​ശം​ഖു​മു​ഖം​ ​ലീ​ല​ ​ഹൗ​സി​ൽ​ ​ഷാ​ജി​ ​ഫെ​ർ​ണാ​ണ്ടോ​ ​(​ഷോ​ൺ,​ 44​),​ ​ഇ​ട​പ്പ​ള്ളി​യി​ലെ​ ​റെ​സ്റ്റോ​റ​ന്റ് ​ഉ​ട​മ​ ​ക​ലൂ​ർ​ ​കെ​ന്റ് ​പാം​ ​ഫ്ലാ​റ്റി​ൽ​ ​ഓ​സ്റ്റി​ൻ​ ​ജോ​സ് ​(31​),​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ക​ലൂ​ർ​ ​ലോ​ട്ട​സ് ​വീ​ട്ടി​ൽ​ ​രോ​ഹി​ത് ​നാ​യ​ർ​ ​(25​),​ ​കെ​മി​ക്ക​ൽ​ ​ട്രീ​റ്റ്‌​മെ​ന്റ് ​ബി​സി​ന​സു​കാ​ര​ൻ​ ​ആ​ലു​വ​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​ഒ​ബ്രോ​ൺ​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ജി​നോ​ ​മു​ര​ളി,​ ​ന്യൂ​ട്രി​ഷ്യ​ൻ​ ​ആ​ല​പ്പു​ഴ​ ​നൂ​റ​നാ​ട് ​ഇ​ല​വു​കാ​ട്ട​യ്യ​ത്ത് ​തെ​ക്കേ​തി​ൽ​ ​വീ​ട്ടി​ൽ​ ​അ​ക്ബ​ർ​ ​ഷാ​ ​(30​),​ ​ദ​ന്ത​ ​ഡോ​ക്ട​ർ​ ​പ​ന്ത​ളം​ ​മെ​യ്ഫെ​യ​ർ​ ​വീ​ട്ടി​ൽ​ ​ബെ​ൻ​സി​ ​റാ​വു​ത്ത​ർ​ ​(29​),​ ​ഫി​സി​യോ​ ​തെ​റാ​പ്പി​സ്റ്റ് ​കൊ​ല്ലം​ ​ച​ട​യ​മം​ഗ​ലം​ ​എ​സ്.​ആ​ർ.​എ​ച്ച് ​വീ​ട്ടി​ൽ​ ​സെ​യ്ത​ലി​ ​ഫാ​ത്തി​മ​ ​(29​),​ ​എ​വി​യേ​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ക​ണ്ണൂ​ർ​ ​അ​ഞ്ച​ര​ക​ണ്ടി​ ​പൂ​ക്കൊ​ത്തു​ ​പാ​ള​യം​ ​വീ​ട്ടി​ൽ​ ​അ​മ​ൽ​ ​റൗ​ഫ് ​(26​)​ ​എ​ന്നി​വ​രെ​യാ​ണ് ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സും​ ​കൊ​ച്ചി​ ​സി​റ്റി​ ​ഡാ​ൻ​സാ​ഫും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​ ​നി​ന്ന് 5​ ​ഗ്രാം​ ​ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വ് ,​ 0.34​ ​ഗ്രാം​ ​കൊ​ക്കെ​യ്‌​ൻ,​ 0.36​ ​ഗ്രാം​ ​മെ​ത്താം​ഫി​റ്റ​മി​ൻ,​ 0.44​ ​ഗ്രാം​ ​എ​ക്സ്റ്റ​സി​ ​പി​ൽ​ ​എ​ന്നി​വ​ ​ക​ണ്ടെ​ടു​ത്തു.​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​മ​റ​വി​ൽ​ ​മ​യ​ക്കു​ ​മ​രു​ന്നു​ക​ൾ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ത്തി​ലെ​ ​മു​ഖ്യ​ക​ണ്ണി​യാ​ണ് ​ഷോ​ൺ. തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​കാ​ളി​രാ​ജ് ​മ​ഹേ​ഷ് ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ഡി.​ജെ​ ​പാ​ർ​ട്ടി​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യ​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു

ല​ക്നോ: നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. 11,200 കോ​ടി രൂ​പ ചെ​ല​വി​ട്ട്...

അമേരിക്കൻ വാർത്തകേരള വാർത്ത

സർഗ്ഗവേദിയിൽ ബാബു പാറയ്ക്കലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു

ന്യൂയോർക്ക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ എൽമണ്ടിലുള്ള കേരളാ സെന്ററിൽ വച്ച് മാർച്ച് 22 ഞായറാഴ്ച്ച നടന്ന യോഗത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഡോ. ഗോപിനാഥൻ നായരും ഡോ. അംബിക നായരും നയിക്കുന്ന ശാന്തിഗ്രാം കേരള ആയുർവേദ കമ്പനിക്ക് ആഗോള അംഗീകാരം

ന്യൂയോർക്ക് : ലോകത്തിന്റെ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികളുടെ ജീവിതവും നേട്ടങ്ങളും രേഖപ്പെടുത്തുന്ന...

കേരള വാർത്തപ്രധാന വാർത്ത

എം​എ​ൽ​എ പ​ദ​വി ത​ന്നെ ഭാ​ര​മാ​ണ്; മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: എം​എ​ൽ​എ പ​ദ​വി ത​ന്നെ ചു​മ​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ര​മാ​ണെ​ന്നും മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി...