അമേരിക്കൻ വാർത്ത

സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

സിറക്യൂസ് (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത്  കോണ്‍ഫറന്‍സ്  രജിസ്‌ട്രേഷന് സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി  ചെറിയാന്‍ പെരുമാള്‍, അനില്‍ തോമസ്, ജെന്നിഫര്‍ അലക്‌സ്, ജൂലിയ അലക്‌സ്, ആന്‍ഡ്രൂ തോമസ്, ആഞ്ചലി തോമസ്  എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം  ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി.

ഇടവക വികാരി ഫാ. ഗീവര്‍ഗീസ് മാത്യുവും ഇടവക കമ്മിറ്റിയും  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഫാ. ഗീവര്‍ഗീസ് മാത്യു കോണ്‍ഫറന്‍സ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും  കോണ്‍ഫറന്‍സിനു വേണ്ടിയുള്ള  ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മീഡിയ ടീമിലെ അനില്‍ തോമസ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ  പ്രമേയമായ ‘കൃപയുടെ പാത്രങ്ങള്‍’ നെ കുറിച്ച് സംസാരിക്കുകയും ,  കോണ്‍ഫറന്‍സ് തീയതി, സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. റഷ്യ, ഇന്ത്യ, സൗത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തില്‍ നിന്നുള്ള  പ്രഭാഷകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് .

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകര്‍.

മുന്‍കാല കോണ്‍ഫറന്‍സുകളുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ച മീഡിയ ടീമിലെ ജെന്നിഫര്‍ അലക്‌സ്, എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും സുവനീര്‍ കമ്മിറ്റിക്കുവേണ്ടിയും സംസാരിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സില്‍ ഒരുക്കിയിരിക്കുന്ന കായിക വിനോദ പരിപാടികളെ കുറിച്ച് ആന്‍ഡ്രൂ തോമസ് സംസാരിച്ചു. പങ്കെടുക്കുന്നവര്‍ക്കിടയില്‍ കൂട്ടായ്മക്കുള്ള അവസരങ്ങള്‍ എങ്ങനെ ഇത്തരം പരിപാടികള്‍ നല്‍കുന്നു എന്നതിനെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
ആഞ്ചലി തോമസ്   ”ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റര്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ചു.

ജൂലിയ അലക്‌സ് രജിസ്‌ട്രേഷന്‍ നിരക്കുകളും, റാഫിള്‍ ടിക്കറ്റിനെ   കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. കുടുംബങ്ങളെയും യുവാക്കളെയും നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സിന്റെ  വിജയത്തിനായി സ്‌പോണ്‍സര്‍മാരുടെ പങ്കിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.

മുന്‍ ജനറല്‍ സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ സമാപന പ്രസംഗത്തിനിടെ  വരുവാനിരിക്കുന്ന കോണ്‍ഫറന്‍സില്‍ സജീവമായി പങ്കെടുക്കാന്‍ എല്ലാ  ഇടവക അംഗങ്ങളോടും ആവശ്യപ്പെട്ടു.  

ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും കോണ്‍ഫറന്‍സിനു പങ്കാളിത്തം അറിയിച്ചത് പ്രശംസനീയമായി.

അനില്‍ തോമസും ചെറിയാന്‍ പെരുമാളും ദേവാലയം നല്‍കിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ കോണ്‍ഫറന്‍സ് ടീമിന് അവസരം നല്‍കിയ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് മാത്യുവിനും,  കമ്മിറ്റി അംഗങ്ങള്‍ക്കും ഇടവകക്കാര്‍ക്കും അവര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Report – ജിനേഷ് തമ്പി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...