അമേരിക്കൻ വാർത്ത

‘സ്വർഗ്ഗീയ നാദം’ സംഘടിപ്പിക്കുന്ന ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :”സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ . സന്തോഷ് വർഗീസ് നിരണം  ‘ഫേസ് ടു ഫേസ്’  തത്സമയ സംഗീത പരിപാടി മാർച്ച് 27 വെള്ളിയാഴ്ച നടക്കും.
“‘സ്വർഗ്ഗീയ നാദം” വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓൺലൈൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി മാർത്തോമാ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വർഗീസ് അച്ചൻ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്. ആന്ധ്രാപ്രദേശിലെ മിഷൻ മേഖലകളിൽ ഏഴു വർഷത്തോളം മിഷണറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മാർച്ച് 27, വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:45-ന്)  സൂം പ്ലാറ്റ്‌ഫോമിൽ  ‘സ്വർഗ്ഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്‌കോഡ്: music

ഫിലിപ്പ് വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ റെവ. ഡോ. ഇട്ടി മാത്യു സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ . സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. സംഗീതത്തെയും വചനത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...