അമേരിക്കൻ വാർത്ത

ഷാജന്‍ ആനിത്തോട്ടം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍

ചിക്കാഗോ: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഇല്ലിനോയി ഡിസ്ട്രിക്റ്റ് വണ്‍ എഫ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വാരാന്ത്യം ഹില്‍ട്ടണ്‍ ഷിക്കാഗോ നോര്‍ത്ത്ബ്രൂക്ക് ഹോട്ടലില്‍ വച്ച് നടന്ന 86-ാമത് ഡിസ്ട്രിക്റ്റ് വാര്‍ഷിക കണ്‍വന്‍ഷനില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി സബ്രീന സ്വാന്‍സണും സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ടൈലര്‍ ഗാര്‍ലോക്കും തിരഞ്ഞെടുക്കപ്പെട്ടു. 2026 മെയ് മാസം ബ്‌ളൂമിംഗ്ടണില്‍ വച്ച് നടക്കുന്ന ഇല്ലിനോയി സ്റ്റേറ്റ് കണ്‍വന്‍ഷനിലും 2026 ജൂലൈ ആദ്യവാരം ഹോങ്കോംഗില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനിലും ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് പുതിയ ഭാരവാഹികള്‍ പങ്കെടുക്കും.

    ലയണ്‍സ് ഇന്റര്‍നാഷണല്‍ സ്ഥാപകനായ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മനാടായ ഇല്ലിനോയി സംസ്ഥാനത്താകെ പത്ത് ലയണ്‍സ് ഡിസ്ട്രിക്റ്റുകളാണുള്ളത്. കുക്ക് കൗണ്ടിയുടെ വടക്കന്‍ മേഖലകളും ലേക്ക് കൗണ്ടിയും ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് വണ്‍ എഫില്‍ മുപ്പത് ലയണ്‍സ് ക്ലബ്ബുകളും ആയിരത്തോളം അംഗങ്ങളുമുണ്ട്. ആതുരസേവനവും ദുരന്തനിവാരണവുമുള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ ഒരു നൂറ്റാണ്ടിലധികമായി നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ ആഗോള സംഘടന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വീസ് സംഘടനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് സര്‍വ്വീസില്‍ അഞ്ച് വര്‍ഷത്തെ അദ്ധ്യാപനസേവനത്തിനു ശേഷം 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഷാജന്‍ ആനിത്തോട്ടം വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നേതൃത്വപദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെമ്പറും സെന്‍ട്രല്‍ സ്‌കൂള്‍ സ്‌കൗട്ട് മാസ്റ്ററുമായിരുന്നു. 2009 ഏപ്രില്‍ മാസം നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌കോക്കി ഡിസ്ട്രിക്റ്റ് 69 ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ മെമ്പറായി മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ലാന, ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായിരുന്നു. സ്‌കോക്കി വില്ലേജ് ഫാമിലി സര്‍വ്വീസ് കമ്മീഷന്‍ വൈസ് ചെയര്‍ ആയും പ്രവര്‍ത്തിക്കുന്നു.

    കഴിഞ്ഞ ആറ് വര്‍ഷമായി സ്‌കോക്കി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലധികമായി ഇല്ലിനോയി സ്റ്റേറ്റ് ഗവണ്‍മെന്റ് സര്‍വ്വീസില്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉദ്യോഗത്തോടൊപ്പം കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി ചിക്കാഗോയില്‍ പി.എച്ച്.ഡി. പഠനവും നടത്തുന്നു. എം.എ. (പാലാ സെന്റ് തോമസ് കോളജ്), എം.ഫില്‍. (പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി), എം.എസ്.ഡബ്ല്യൂ (യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി, ചിക്കാഗോ), ബി.എഡ്. (മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ്) ബിരുദധാരിയാണ്. സമീപകാലത്ത് മൂന്നാം പതിപ്പിലെത്തിയ ‘പകര്‍ന്നാട്ടം’ എന്ന നോവലുള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: ബിനു, മക്കള്‍: അന്‍ഷില്‍ & ആല്‍വിന്‍.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...