കേരള വാർത്തകൗതുകങ്ങൾസിനിമ

വീണ്ടും ഒന്നിച്ച് പ്രിയദർശനും ലിസിയും? വേർപിരിഞ്ഞെങ്കിലും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്ന് സംവിധായകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. എന്നാൽ, വിവാഹബന്ധത്തിൽ നിന്നുള്ള ഇരുവരുടെയും വേർപിരിയൽ വലിയ ഞെട്ടലാണ് സിനിമാ ലോകത്തിനു സമ്മാനിച്ചത്. 1990 ൽ വിവാഹിതരായ ഇരുവരും 2016ലാണ് ബന്ധം വേർപെടുത്തിയത്. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിച്ചതായാണ് വിവരം. മിഡ് ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയതുമുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൈകോർത്ത് പിടിച്ചാണ് രണ്ടുപേരും വിവാഹവേദിയിലേക്ക് കയറിയത്. ഇതിനുപിന്നാലെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രം പുറത്തുവന്നതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു.

തങ്ങൾ വിവാഹിതരല്ലെന്നും പക്ഷേ കുടുംബം പോലെയാണ് കഴിയുന്നതെന്നുമാണ് ഒരുസ്വകാര്യ മാദ്ധ്യമത്തിന് പ്രിയദർശൻ നൽകിയ പ്രതികരണം. വിവാഹം എന്നത് കേവലം ഒരു രേഖ മാത്രമാണെന്നും സൗഹൃദത്തിനും പരസ്‌പര സ്‌നേഹത്തിനുമാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നതെന്നുമാണ് പ്രിയദർശന്റെ മറുപടി സൂചിപ്പിക്കുന്നത്. മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർത്ഥുമാണ് മാതാപിതാക്കളെ വീണ്ടും ഒന്നിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. ആറുമാസം മുൻപുതന്നെ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്തിരുന്നതായാണ് വിവരം.

പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകിയതായും നിലവിൽ ഇരുവരും നല്ല സൗഹൃദത്തോടെയും പരസ്‌പര ബഹുമാനത്തോടെയുമാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 25 വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് ഇരുവരും ബന്ധം വേർപെടുത്തിയത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...