അമേരിക്കൻ വാർത്ത

കെസിഎസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം

ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ചിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിൻ്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ സൈമൺ മ്യാൽക്കരപുറത്തിൻ്റെയും ലിഡിയയുടെയും മകൾ ലിയോറ മാൽക്കരപുറത്തും, ഫെബിൻ മറ്റത്തിലിൻ്റെയും ജീനയുടെയും മകൻ സാമൂൽ മറ്റത്തിലും റൈസിംഗ് സ്റ്റാറുകൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2026 ലെ യൂത്ത് ഫെസ്റ്റിവൽ ഇത്ര ഭംഗിയായി നടത്തുവാൻ സഹായിച്ച യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ ജെസ്ലിൻ പ്ലാത്താനത്തു, കെ.സി.എസ് വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ട്രഷറർ ടീന നെടുവാമ്പുഴ, ജോയിൻ്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം എന്നിവരുടെ സേവനങ്ങൾ ഏറെ പ്രശംസനീയമാണ്. ഇവർക്ക് പുറമേ യൂത്ത് ഫെസ്റ്റിവലിൻ്റെ സുഗമമായ നടത്തിപ്പിലേക്ക് സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് എല്ലാ ബോർഡ് മെമ്പേഴ്സിനോടും കെ സി എസ് എക്സിക്യൂട്ടീവിൻ്റെ കൃതജ്ഞത അർപ്പിച്ചുകൊള്ളുന്നു എന്ന് പ്രസിഡൻ്റ് ജോസ് ആനമല, മത്സരങ്ങളുടെ അവസാനം അറിയിക്കുകയുണ്ടായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...