അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു.

മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു. തുടർന്ന് ജോസഫ് നാമധാരികളായ വിശ്വാസികൾക്ക് സിജു അച്ചൻ പൂക്കൾ നൽകി നാമഹേതുക തിരുന്നാളിന്റെ ആശംസകൾ നേർന്നു. 

തുടർന്ന് വിശ്വാസികൾക്ക് കഴുന്നു എടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും നേതൃത്വം നൽകി.

Report റോയി ചേലമലയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...