ചരമം

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേ സ്കൂൾ സെക്രട്ടറി സാംജി ജോൺ കാനഡയിൽ അന്തരിച്ചു

വാൻകൂവർ (കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ  മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ  അന്തരിച്ചു.

ഭാര്യ: ഷെർലി സാംജി

മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്‌നി).

നോർത്ത്  അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറിയായി സാംജി ജോൺ  2026-2029 കാലയളവിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർത്തോമ്മാ സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.  വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി (2023-2026),സെന്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ട് (വാൻകൂവർ), എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....