ചരമം

സുവിശേഷകന്‍ ടി.എം.കോര അന്തരിച്ചു

കോട്ടയം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ(ഐ.പി.സി.) കോട്ടയം മേഖലയില്‍ ദീര്‍ഘകാലമായി സുവിശേഷകനായി ശുശ്രൂഷ ചെയ്തിരുന്ന വേളൂര്‍ ഓലച്ചേരിലായ തുരുത്തുമാലില്‍ (ഐരാറ്റുനട, മണര്‍കാട്) കുടുംബാംഗം ടി.എം.കോര (കുഞ്ഞുമോന്‍ 84) അന്തരിച്ചു.

കളത്തില്‍പ്പടി ഉണ്ണിക്കുന്നേല്‍ കുടുബാംഗം പരേതയായ അക്കാമ്മ ചെറിയാന്‍(അമ്മാളുകുട്ടി) ആയിരുന്നു സഹധര്‍മ്മിണി. മാത്യു കോര (ഫിന്നി) ഡാലസ്, ടെക്‌സസ് യു.എസ്.എ., ചെറിയാന്‍ കോര(കുഞ്ഞ്) മണര്‍കാട്, ജേക്കബ് കോര(ബാബുക്കുട്ടന്‍) ലിവര്‍പൂള്‍, യു.കെ. എന്നിവരാണ് മക്കള്‍.

കട്ടപ്പന പുന്നമറ്റത്തില്‍ കുടുംബാംഗം സൂസന്‍(ലിജിമോള്‍-ഡാലസ്, യു.എസ്.എ.), നാട്ടകം കുഴിക്കാട്ടുപറമ്പില്‍ കുടുംബാംഗം ബ്ലസ്സി(മണര്‍കാട്), കോന്നി നെടുംപിലാക്കല്‍ കുടുബാംഗം സിന്ധു(ലിവര്‍പൂള്‍, യു.കെ.) എന്നിവര്‍ ജാമാതാക്കളും, റിബേക്ക മാത്യു(ബെക്കിമോള്‍), ഷോണ്‍ തോമസ്(ഡാലസ്), ഡാനിമാത്യു(ഡാലസ്), റിച്ചി ജേക്കബ്, ഹാരി ജേക്കബ്(ഇരുവരും യു.കെ.) എന്നിവര്‍ കൊച്ചുമക്കളുമാണ്.

പരേതനായ ആലീസ് പുത്തന്‍(പയ്യപ്പാടി), എസ്ഥേര്‍ മാത്യു(ഹൈദ്രബാദ്), കുട്ടിയമ്മ(ഏലപ്പാറ), എന്നിവര്‍ പരേതന്റെ സഹോദരിമാരും, മാത്തന്‍ മാത്യു(ജോയി) സഹോദരനുമാണ്.

സംസ്‌ക്കാരം മാര്‍ച്ച് 20, 21(വെള്ളി, ശനി) ദിവസങ്ങളിലായി കോട്ടയത്ത് നടക്കും.

കോട്ടയം ടി.ബി. ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍. ഗോവിന്ദപ്പിള്ള ട്രേഡിംഗ് ബിസിനസ്സ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ടി.എം.കോര ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവവിളി ഉള്‍ക്കൊണ്ടുകൊണ്ട് നാലു പതിറ്റാണ്ടോളം കോട്ടയത്തെ വിവിധ ഐ.പി.സി. ദേവാലയങ്ങളില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു. യശ്ശശരീരനായ പാസ്റ്റര്‍ പി.എം.ഫിലിപ്പ്, പാസ്റ്റര്‍ എം.ടി. ജോസഫ് തുടങ്ങിയവരുമായുള്ള സഹവര്‍ത്തിത്വം ആത്മീക ശുശ്രൂഷയില്‍ വെളിച്ചമേകി. കുമരകം, അട്ടിപ്പീടിക, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, മാലം, കുര്യനാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള ഐ.പി.സി. ആരാധനാലയങ്ങളില്‍ ദീര്‍ഘകാലം സുവിശേഷകനായി പ്രവര്‍ത്തിച്ചു.

Report : ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....