അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പത്താമത് ഭവനം പത്തനംതിട്ടയില്‍

പത്തനംതിട്ട : വേള്‍ഡ് പീസ് മിഷന്‍ നിര്‍മ്മിച്ച പത്താമത് ഭവനം പത്തനംതിട്ടയില്‍ പൂര്‍ത്തിയായി. അതി ദരിദ്രരായ വിധവകള്‍ക്ക് സംരക്ഷണ സഹായമായി കേരളത്തിലെ 14 ജില്ലകളിലും 10 വീടുകള്‍ വീതം 140 വീടുകളാണ് പണിത് നല്‍കുന്നത്. വേള്‍ഡ് പീസ് മിഷന്‍ അംഗങ്ങളും, കുടുംബയോഗങ്ങളും, അഭ്യുദയകാംഷികളും സ്‌പോണ്‍സര്‍ ചെയ്താണ് ഓരോ വീടുകളും നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിരുവനന്തപുരം കാട്ടാക്കടയിലാണ് അദ്യ ഭാവനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

വേള്‍ഡ് പീസ് മിഷന്‍ ട്രസ്റ്റി ശ്രീ.ബിജോയ് ചെറിയാന്‍ ശ്രീമതി. ദീപയ്ക്ക് താക്കോല്‍ നല്‍കി ഭവനം കൈമാറി. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫനും, പത്തനംതിട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. റോസ്ലിന്‍ സന്തോഷും ചേര്‍ന്ന് ഭവന പ്രവേശന കര്‍മ്മം നിര്‍വഹിച്ചു, ദീപം തെളിയിച്ചു.

അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫോമ മുന്‍ പ്രസിഡന്റും, അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും, ഈ വര്‍ഷത്തെ വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡ് ജേതാവുമായ (ഹ്യൂമാനിറ്റേറിയന്‍ )  ശ്രീ. ജോണ്‍ ടൈറ്റസും, കുസുമം ടൈറ്റസുമാണ് നിര്‍മ്മാണ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

വേള്‍ഡ് പീസ് മിഷന്റെ പതിനൊന്നാമത് ഭവനം ആലപ്പുഴ ജില്ലയില്‍ മാമ്പുഴക്കരിയില്‍ ഏപ്രില്‍ 9ന് തറക്കല്ലിടും.

Email :wpmissionofficial@gmail.com
Mob:+91 944 715 4999
Website :www.worldpeacemission.net

Report : സ്‌നേഹ സാബു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...