അമേരിക്കൻ വാർത്ത

ഫ്‌ളോറിഡയിൽ എം.എ.സി.എഫ്. കാർഷിക മേള സംഘടിപ്പിക്കുന്നു

ഫ്‌ളോറിഡ: മാർച്ച് 22-ന് MACF Tampa ഫ്ലോറിഡയിൽ നടത്തുന്ന  കർഷിക മേളയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! ഗാർഡനിംഗ് പ്രിയർക്കും, വീട്ടമ്മമാർക്കും, കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്  ഈ മേള.  വിവിധതരം പച്ചക്കറി വിത്തുകൾ, പഴവർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ചെടികളും വിത്തുകളും ഇവിടെ ലഭ്യമായിരിക്കും.

സ്വന്തമായി ഒരു അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, ഇതിനകം ഗാർഡനിംഗ് ചെയ്യുന്നവർക്കും പുതിയ അറിവുകളും നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനുള്ള സൗഹൃദവേദിയാണ് ഈ മേള. ജൈവകൃഷിയുടെ പ്രാധാന്യം, നാടൻ വിത്തുകളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള അവബോധവും ഇവിടെ നേടാം.

തീയതി: മാർച്ച് 22 (ഞായർ)
സമയം: ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ
സ്ഥലം: MACF Kerala Center, 606 Lenna Ave, Seffner, FL 33584

പച്ചപ്പിന്റെ ഒരു പുതിയ തുടക്കത്തിന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു!

President – Ben Kanakabhai
Secretary – Pooja Mohanakrishnan

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...