അമേരിക്കൻ വാർത്ത

സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ വേള്‍ഡ് ഡേ ഓഫ് പ്രയര്‍

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്ളോറിഡ : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ വനിതാ അംഗങ്ങള്‍, സേവികാസംഘത്തിന്റെ നേതൃത്വത്തില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര World Day of Prayer ഭക്തിപുരസ്‌കരം ആഘോഷിച്ചു.

നൈജീരിയയിലെ സ്ത്രീകള്‍ തയ്യാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയന്‍വേഷങ്ങള്‍ ധരിച്ച സ്ത്രീകള്‍ ഘോഷയാത്രകളും, സ്‌കിറ്റുകളും പ്രദര്‍ശനങ്ങളും  നടത്തി. നൈജീരിയയുടെ ചരിത്രവും സംസ്‌കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദര്‍ശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടി. എല്ലാവര്‍ക്കും നൈജീരിക്കാരുടെ  ആഹാരം തയ്യാറാക്കി വിളമ്പിയത് നൂതന അനുഭവമായി.

ആഗോള തലത്തില്‍ കൊണ്ടാടുന്ന വേള്‍ഡ് ഡേ ഓഫ് പ്രയറിന്റെ ഭാഗമായാണ് സൗത്ത് ഫ്ലോറിഡയില്‍ വിപുലമായ രീതിയില്‍ ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. വിവിധ ക്രൈസ്തവസഭകളിലെ  സ്ത്രീകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലെ ആദ്യ വാരമാണ്  വേള്‍ഡ് ഡേ ഓഫ് പ്രയര്‍ സംഘടിപ്പിക്കുന്നത്. 170-തിലധികം  രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ ഇതില്‍പങ്കു ചേരും.

സൗത്ത് ഫ്ളോറിഡാ മാര്‍ത്തോമാ ചര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നൈജീരിയന്‍ സ്ത്രീകള്‍ നേരിടുന്ന മതപീഡനവും സാമൂഹിക വെല്ലുവിളികളും ദൃശ്യ ആവിശ്കാരത്തില്‍കൂടി അവതരിപ്പിച്ചത് ശ്രദ്ധേയമായി.  ‘1 will give you rest, come’-എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചത്.  ശുശ്രൂഷയുടെ ഭാഗമായായി രൂപപ്പെടുത്തിയ ‘Come to Me’എന്ന തീം സോങ്ങും, മറ്റ് തെരഞ്ഞെടുത്ത ഗാനങ്ങളും ശ്രുതിമധുരമായി.

ഇടവക വികാരി റെവ. ഡോ. ജേക്കബ് ജോര്‍ജി ന്റെ നേതൃത്വത്തില്‍ ഇടവകയിലെ സേവികാസംഘം അംഗങ്ങളും മറ്റു സ്ത്രീകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Report ജോര്‍ജി വറുഗീസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...