ചരമം

സിംസൺ കളത്തറ ന്യു യോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബെംഗാൾ ടൈഗർ റെസ്റ്റോറന്റിന്റെ ഉടമയുമായിരുന്ന  സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു.  ദശാബ്ദങ്ങളോളം റെസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യു യോർക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

40 വർഷത്തിലധികം കാലം ഒരേ റെസ്റ്റോറന്റ് സ്വന്തമായി നടത്തി വിജയകരമായി മുന്നോട്ടുകൊണ്ടുപോയ ഇന്ത്യൻ അമേരിക്കക്കാരിൽ ഒരാളായിരുന്നു സിംസൺ,  ബെംഗാൾ ടൈഗർ റെസ്റ്റോറന്റ് സ്ഥിരമായി സാഗറ്റ് സർവേയിൽ ഉൾപ്പെടുകയും ലഞ്ചിനും ഡിന്നറിനും ആളുകൾ നിരയായി കാത്തുനിൽക്കുന്ന സ്ഥലമായി മാറുകയും ചെയ്തു.

ഭാര്യ റോസമ്മ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൻ – മാത്യു സിംസൺ, ഭാര്യ ലിൻ സിംസൺ-  കൊച്ചുമക്കൾ:  ഈതൻ സിംസൺ, ജെറമി സിംസൺ, ഓസ്റ്റിൻ സിംസൺ

രണ്ടാമത്തെ മകൻ ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ കൊച്ചുമകൾ: മിറാബെൽ  സിംസൺ

മകൾ – മേരി സിംസൺ, ഭർത്താവ്- ജേസൺ വ്യാൻഡ്

സഹോദരർ: സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിറെറ്റ പാറക്കടവിൽ  


പൊതുദര്‍ശനം: മാര്‍ച്ച് 20, വൈകിട്ട് 4 മുതല്‍ 9 വരെ: മക്മഹൊന്‍, ലിയൊണ്‍ & ഹര്‍റ്റ്‌നെറ്റ് ഫ്യൂണറൽ  ഹോം, 491 മാമാരോനെക്ക് അവന്യു, വൈറ്റ്  പ്ലെയിൻസ്‌ , ന്യു യൊര്‍ക്ക്-10605

സംസ്‌കാര ശുശ്രുഷ  മാര്‍ച്ച് 21 ശനി  രാവിലെ 9:30 സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്  റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 148 ഹാമിൽട്ടന്‍ അവന്യു, വൈറ്റ് പ്ലെയിൻസ്‌ , ന്യു യോര്‍ക്ക്

സംസ്‍കാരം  മൗണ്ട് ന്റ് കാൽവരി  സെമിത്തേരി, 575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിൻസ്‌ 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....