അമേരിക്കൻ വാർത്ത

ഡെമോക്രാറ്റിക്  പ്രൈമറി:  ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി

മിനസോട്ട:  മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക ജൂലി ടി. ലി മത്സരിക്കുന്നു. ഓഗസ്റ്റ് 11-നാണ് മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രൈമറി നടക്കുക.

 മുൻപ് മിനിയാപൊളിസിലെ യുഎസ് അറ്റോർണി ഓഫീസിൽ ജോലി ചെയ്തിരുന്ന ജൂലി ടി. ലി. ഇമിഗ്രേഷൻ പരിഷ്കരണം, വിദ്യാഭ്യാസ ഫണ്ടിംഗ്, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ എന്നിവയ്ക്കാണ് ജൂലി ൻഗണന നൽകുന്നത്.

2025 ഫെബ്രുവരിയിൽ കോടതിയിൽ വെച്ച് ഇമിഗ്രേഷൻ കേസുകളുടെ അമിതഭാരത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചതിനെത്തുടർന്ന് ജൂലി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സംഭവത്തിന് പിന്നാലെ ട്രംപ് ഭരണകൂടം ഇവരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

 2019 മുതൽ ഇൽഹാൻ ഒമർ പ്രതിനിധീകരിക്കുന്ന മിനസോട്ടയിലെ അഞ്ചാം കോൺഗ്രസ് ഡിസ്ട്രിക്റ്റ്. 1960-ന് ശേഷം ഈ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചിട്ടില്ല.
കഴിഞ്ഞ തവണത്തെ പ്രൈമറിയിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇൽഹാൻ ഒമർ വിജയിച്ചത്. ഇത്തവണ ജൂലിയുടെ വരവ് പോരാട്ടം കൂടുതൽ കടുപ്പിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...