അമേരിക്കൻ വാർത്ത

ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് സമാപിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സിറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക കോഴ്‌സ് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് മാര്‍ച്ച് മാസം 6 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെട്ടു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി യുവതീ യുവാക്കള്‍ ഈ കോഴ്‌സില്‍ പങ്കെടുത്തു.

ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍, മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. ബിപി തറയില്‍, ഫാമിലി കമ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളില്‍, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോള്‍ പുത്തന്‍പുരയില്‍, ആന്‍സി ചേലക്കല്‍, ഷിബു & നിമിഷ കളത്തികൊട്ടില്‍, ലിനു പടിക്കപ്പറമ്പില്‍, സിനു സുനില്‍ കണ്ണാരത്തില്‍ തുടങ്ങിയവര്‍ വൈവാഹിക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുത്തു. തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന കുടുംബ ജീവിതവിജയത്തിന് ഈ കോഴ്‌സിലൂടെ നേടിയ അറിവുകള്‍ ഒരു മുതല്‍ കൂട്ടായിരുക്കും എന്ന് പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ സമാപന കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. യുവജനങ്ങളെ പ്രതിനിധീകരിച്ച് നീല്‍ എടാട്ട്, തുഷാര കൊരട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നു ദിവസത്തെ ഈ ക്യാമ്പിന്റെ വിജയത്തിനായി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സി. ശാലോം, സി. സില്‍വേറിയസ്, കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍,  സണ്ണി കണ്ണാല, ജോബി പോളക്കല്‍,  മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Report റോയി ചേലമലയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...