അമേരിക്കൻ വാർത്ത

കണക്ടിക്കട്ടിൽ മന്ത്രയുടെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി

സ്റ്റ്രാറ്റ്ഫേർഡ്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ കണക്ടിക്കട്ടിലെ Maa Durga Temple, Stratford ൽ പൊങ്കാല മഹോത്സവം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. സ്റ്റ്രാറ്റ്ഫേർഡിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

മന്ത്ര ജനറൽ സെക്രട്ടറി ഉണ്ണി തോയക്കാടും റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് നായരും, ട്രസ്റ്റീ ബേർഡ് അംഗം സുജനൻ എന്നിവർ ചടങ്ങുകളുടെ ഏകോപന പ്രവർത്തനങ്ങൾ നിർവഹിച്ചു. ആറ്റുകാൽ അമ്മയുടെ ഈ മഹോത്സവം ദുർഗാ ക്ഷേത്രത്തിൽ നടത്താൻ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, ട്രെഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ർ ബോർഡ് അഗങ്ങളായ പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു, കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ, നാഷണൽ കൾച്ചറൽ ചെയർ സ്മിത ഹരിദാസ് എന്നിവരും പങ്കെടുത്തു. സ്റ്റ്രാറ്റ്ഫോർഡ് മേഖലയിലായി വിവിധ ഹിന്ദു ആത്മീയ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും, ഭക്തജനങ്ങളുടെ സഹകരണവും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഈ പരിപാടി വിപുലീകരിക്കാനാകുമെന്ന് ജനറൽ സെക്രട്ടറി ഉണ്ണി തോയക്കാട്ട് അറിയിച്ചു.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന പൊങ്കാല മഹോത്സവം പ്രദേശത്തെ ഭക്തജനങ്ങളുടെ വലിയ ആത്മീയ സംഗമമായി മാറി.

Report രഞ്ജിത് ചന്ദ്രശേഖർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...