അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിൻസ് ഭരണ സമിതി പ്രവർത്തന ഉത്ഘാടനവും ലോക വനിതാ ദിനാഘോഷവും

ഫ്‌ളോറിഡ:  വേൾഡ് മലയാളി കൗൺസിൽ (WMC) ഫ്ലോറിഡ പ്രോവിസിൻസ്‌  2026 -2027 വർഷത്തെ പ്രവർത്തനോത്ഘാടനം ലോക വനിതാദിനാഘോഷവും സൂം പ്ലാറ്റ്ഫോമിൽ മാർച്ച് 7 ശനിയാഴ്ച വൈവിധ്യമായ കലാപരിപാടികളോടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. പ്രൊവിൻസ് പ്രസിഡന്റ് രേഷ്‌മ പുത്തൻ സ്വാഗതം ആശംസിച്ചു.
ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറം  പ്രസിഡന്റ് അനുരാധ മനോജ്,  പ്രൊവിൻസ് ജോയിൻറ്  സെക്രട്ടറി ഹിന്ദുജ H നായർ എന്നിവർ അവതാരകരായിരുന്നു.

വിശിഷ്ടാതിഥിയായിരുന്ന പ്രമുഖ സിനിമ സിരിയൽ താരം സൂര്യകല,  സ്ത്രീകൾ സ്വന്തം കാലിൽ നിന്ന് സ്വയം പര്യാപ്തത കൈവരിയ്ക്കുന്നതിനോടൊപ്പം സ്വന്തമായ ഐഡന്റിറ്റി ഉണ്ടായ്ക്കിയെടുക്കേണ്ടതിന്റെ  അനിവാര്യതയെക്കുറിച്ചു പ്രതിപാദിച്ചതോടൊപ്പം സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചു അവബോധമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സദസിനെ പ്രബോധിപ്പിച്ചു  പ്രവർത്തനോത്ഘാടനം നിർവഹിച്ചു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള  പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേത്യുത്വം വഹിച്ചു. ചെയർമാൻ സോളമൻ ഡാളസ്  ( വെസ്റ്റ് പാം ബീച്ച് ), പ്രസിഡന്റ്  ശ്രീമതി. രേഷ്‌മ പുത്തൻ  (ജാക്‌സൺവിൽ ) ,ജനറൽ  സെക്രട്ടറി രഞ്ജി ജോസഫ്  (കിസ്സമീ), ട്രെഷറർ സോണി കണ്ണോട്ടുതറ (സാൻഫോർഡ്), വൈസ് ചെയർമാൻ റെജിമോൻ ആൻ്റണി (വെസ്റ്റ് പാം ബീച്ച്), വൈസ് പ്രസിഡന്റ് അഡ്മിൻ സണ്ണി കൈതമറ്റം (വിന്റർ പാർക്ക്), ജോയിൻറ് സെക്രട്ടറി ഹിന്ദുജ H നായർ  (ജാക്‌സൺവിൽ ), ജോയിൻറ് ട്രെഷറർ ബിജു തോമസ് ( താമ്പാ ), ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ  പ്രസിഡന്റ് അനുരാധ മനോജ്,  , സെക്രട്ടറി Dr. പ്രിയ ജെറി, ട്രഷറർ ബിജി ജോസഫ് , വൈസ് പ്രസിഡന്റ് Dr. മിനു ജോർജ്, ജോയിന്റ് സെക്രട്ടറി    സെലിൻ സണ്ണി, ജോയിന്റ് ട്രഷറർ   പ്രഭ മാത്യു, റീജിയണൽ   പ്രതിനിധികളായി  റോഷ്‌നി ക്രിസ്‌നോയൽ,   ജെസ്സി തോമസ്, Dr. അഞ്ജു മോഹൻ, അൽക്ക ലിജോ, മെർലിൻ മാത്യു.  എന്നിവർ ഫ്ലോറിഡ പ്രൊവിൻസിന്റെ  പുതിയ സാരഥികളായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു


വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിറ്റിസ്ഫെർ വര്ഗീസ് ,അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കൊയ്ക്കലേത്ത്, പ്രസിഡൻറ് ജോൺസൺ തലചെല്ലൂർ ,സെക്രട്ടറി അനീഷ് ജെയിംസ്, ജോയിന്റ് സെക്രട്ടറി സ്മിതാ സോണി,ഫ്ലോറിഡ പ്രൊവിൻസ് ചെയർമാൻ സോളമൻ ഡാളസ് , അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി Dr. സൂസൻ ചാണ്ടി എന്നിവർ ആശംസയർപ്പിച്ചു.

ഫ്‌ളോറിഡയിലെ നാനാഭാഗങ്ങളിൽനിന്നും വൈവിധ്യമാർന്ന നയന മനോഹരങ്ങളായ കലാപരിപാടികൾ സൂമിലൂടെ അവതരിപ്പിച്ചു. മലയാളികളുടെ ഈ കൂട്ടായ്മ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകുവാൻ പ്രാർഥിച്ച് കൊണ്ട് ഫ്ലോറിഡ പ്രൊവിൻസ് ട്രഷറർ സോണി കണ്ണോട്ടുതറയുടെ  കൃതജ്ഞതയോടെ പരിപാടികൾ പര്യവസാനിച്ചു.

Report സ്മിതാ സോണി, ഒർലാണ്ടോ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...