അമേരിക്കൻ വാർത്ത

റെജി കുര്യനെ ഫൊക്കാന ആർ.വി പി സ്ഥാനാർഥിയായി മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ(മാഗ്) നോമിനേറ്റ് ചെയ്തു

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും മാഗ് മുൻ ബോർഡ് ഓഫ് ഡയറക്ടറുമായ റെജി കുര്യനെ ഫൊക്കാന ആർ . വി. പി സ്ഥാനാർത്ഥിയായി മാഗ് എക്സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്തു. ഫൊക്കാനയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന റെജി കുര്യന്റെ സ്ഥാനാർഥിത്വം ഹ്യൂസ്റ്റനിലെ ഫൊക്കാന പ്രവർത്തനങ്ങൾക്ക് നവ ഉന്മേഷം പകരുമെന്ന് മാഗ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

മാഗിനെക്കൂടാതെ ഫ്രണ്ട്സ് ഓഫ് പിയർ ലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് സാം കെ തോമസ് , സെക്രട്ടറി , ട്രഷറർ എന്നിവരും പിന്തുണ അറിയിച്ചു.

ഇമ്മാനുവേൽ മാർത്തോമ ഇടവകയുടെ വൈസ് പ്രസിഡന്റ്, സഭാ പ്രതിനിധി മണ്ഡലം കമ്മിറ്റിയംഗം,ഫൊക്കാന നാഷണൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള റെജി കുര്യന്റെ സേവനം ടെക്സാസ് റീജിയന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് മുൻ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, മുൻ ആർ വി പി മാരായ എറിക് മാത്യു, ഡോ. രഞ്ജിത്ത് പിള്ള എന്നിവർ അഭിപ്രായപ്പെട്ടു 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...