അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ഇറാന്റെ ക്രൗൺ പ്രിൻസസ് ഇന്ന് നയിക്കുന്നത് അമേരിക്കയിലെ അഭിഭാഷക ജീവിതം

ഇറാനിൽ മുൻപ് ഭരിച്ചിരുന്നത് ഷാ ഭരണകൂടമാണ്. മുഹമ്മദ് റീസാ പഹ്‌ലവിയായിരുന്നു അവസാന ഇറാൻ രാജാവ്. മുഹമ്മദ് റീസ ഭരണത്തിൽ നിന്നു നിഷ്കാസിതനായതോടെ മകൻ റീസ പഹ്‌ലവിക്ക് സിംഹാസനവും കിരീടവും അപ്രാപ്യമായി. റീസ ഇന്നു യുഎസിലാണ്. ഇറാനിൽ ഭരണമാറ്റം വന്നാൽ റീസയാകും പിന്നീട് ആ രാജ്യത്തെ നയിക്കുന്നതെന്നൊക്കെ കരുതുന്നവരുണ്ട്. യാതൊരു അധികാരവുമില്ലെങ്കിലും ക്രൗൺ പ്രിൻസസ് അഥവാ രാജകുമാരി പട്ടം വഹിക്കുന്നയാളാണു യാസ്മിൻ പഹ്‌ലവി, റീസയുടെ പത്നി.

ഇറാനിൽ രാജഭരണകാലത്തെ പ്രമുഖ ബിസിനസുകാരനും രാജാനുകൂലിയായ രാഷ്ട്രീയക്കാരനുമായ അബ്ദുല്ല അമീനിയുടെ പുത്രിയാണു യാസ്മിൻ. രാജഭരണത്തിനെതിരെ ഇറാനിൽ പ്രതിഷേധം ഉയർന്നു തുടങ്ങിയ സമയത്താണു യാസ്മിന്റെ കുടുംബം അവരുമായി യുഎസിലേക്കു പോയത്. പിന്നീട് കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലായിരുന്നു യാസ്മിന്റെ വിദ്യാഭ്യാസവും മറ്റും. ജോർജ് വാഷിങ്ടൻ സർവകലാശാലയിൽനിന്നു പഠനം പൂർത്തിയാക്കിയ യാസ്മിൻ അനേകവർഷം പ്രവർത്തന പരിചയമുള്ള ഒരു അഭിഭാഷകയാണ്.

10 വർഷം യുഎസിലെ ചിൽഡ്രൻസ് ലോ സെന്ററിലെ സ്റ്റാഫ് അറ്റോണിയായിരുന്ന അവർ ചിൽഡ്രൻ ഓഫ് ഇറാൻ എന്ന സംഘടനയുടെ സ്ഥാപക ഡയറക്ടറാണ്. ഇറാനിലെ കുട്ടികൾക്കായുള്ള പ്രവർത്തനമാണു സംഘടനയുടെ ലക്ഷ്യം. 1986ൽ യുഎസിലെ കനക്ടികട്ടിൽ വച്ചായിരുന്നു റീസയുടെയും യാസ്മിന്റെയും വിവാഹം. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അത്. 3 പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. നൂർ, ഇമാൻ, ഫറാ മിത്ര എന്നിവർ. ഇതിൽ നൂർ പഹ്‌ലവി യുഎസിലെ സാമൂഹിക പ്രവർത്തകയാണ്.

Photo റീസാ പഹ്‌ലവിയും യാസ്മിൻ പഹ്‌ലവിയും

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...