അമേരിക്കൻ വാർത്ത

സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ

സാൻഹോസെ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ ഫെബ്രുവരിയിൽ സ്ഥാനം ഏറ്റു.

ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ കൂടിയ പാരിഷ് കൗൺസിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ: അനിൽ കണ്ടാരപ്പള്ളിൽ, ഫ്രാൻസിസ് (അസ്സി )പറത്തറ, ജോസ്‌ബിൻ കുന്നശ്ശേരിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ. നിലവിൽ മറ്റു സ്ഥാനങ്ങൾ വഹിക്കുന്ന താര മാവേലി (പാരിഷ് സെക്രട്ടറി), ജോപ്പൻ മാറനാട്ട് (അക്കൌണ്ടന്‍റ്), അമോൽ ചെറുകര (പി ആർ ഒ) എന്നിവർ അതാതു സ്ഥാനങ്ങളിൽ തുടർന്ന് പോരുന്നതാണ്.

മറ്റു കമ്മിറ്റി അംഗങ്ങൾ ജോ പുളിക്കൽ(ഓഡിറ്റർ), ടോമി പഴേമ്പള്ളിൽ, സന്ധു ചാഴിശ്ശേരിൽ (പാസ്റ്റർ കൗൺസിൽ മെംബേർസ്) രാജു മാമ്പിള്ളിൽ, ജെൻസ് പൂത്തൃക്കയിൽ, ഷീബ പുറയംപള്ളിൽ ,ബിന്ദു കൊച്ചുപറമ്പിൽ, ഫിലിപ്പ് ചെമ്മരപ്പള്ളിൽ, റോബിൻ ഇലഞ്ഞിക്കൽ, രാജു കറത്തേടം, ഏബ്രാഹം രാമച്ചനാട്ട്, ജിത്തു വെട്ടിക്കാട്ടിൽ, അഷ്‌മീ തുരുത്തേൽപീടികയിൽ (പാരിഷ് കൗൺസിൽ മെമ്പേഴ്‌സ് ) കുർബാനയ്ക്കു ശേഷം പുതുതായി തിരഞ്ഞെടുക്കപെട്ട എല്ലാവർക്കും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി എല്ലാ വിധ ആശംസകളും അറിയിച്ചു. അതോടൊപ്പം സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരായ ജോസ് മാമ്പിള്ളിൽ, റോബിൻ ഇലഞ്ഞിക്കൽ , ഗോഡ്സൺ ആകാശാല എന്നിവർക്കും മറ്റു മെമ്പേഴ്സിനും അവരുടെ നിസ്വാർഥം ആയ സേവനങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി .

Report അമോൽ ചെറുകര

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...