അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു

യോങ്കേഴ്‌സ് : യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ 2026-ലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ 2026-ലെ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ടോമി തോമസും, സെക്രട്ടറി സെലിന്‍ ജഗേസ്വറും അച്ചന്റെ കൈയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.

സ്ഥാനമൊഴിയുന്ന ട്രസ്റ്റി മാത്യു ജോര്‍ജ്, സെക്രട്ടറി ജോസി മാത്യു, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സ്തുത്യര്‍ഹമായ സേവനത്തിനും, ആത്മാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിക്കും അഭിനന്ദനം അര്‍പ്പിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഈവര്‍ഷത്തെ പുതിയ ഭാരവാഹികളെ അ്ച്ചന്‍ സ്വാഗതം ചെയ്യുകയും, അവരുടെ പ്രവര്‍ത്തന വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Report ജെയിംസ് മാത്യു (പി.ആര്‍.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...