അമേരിക്കൻ വാർത്ത

മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ(MAT) പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

മലയാളി അസ്സോസിയേഷന്‍ ഓഫാ ടാമ്പായുടെ പ്രവര്‍ത്തനോദ്ഘാടനം വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ കലാപരിപാടികള്‍ കൊണ്ടും, വമ്പിച്ച ജനപങ്കാളിത്വവും കൊണ്ടും മാറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതിചേര്‍ത്തു.

ഫെബ്രുവരി 28-നു ശനിയാഴ്ച വൈകുന്നേരം ആറുമണിയോടു കൂടിയാണ് ടാമ്പാ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആഘോഷ പരിപാടികള്‍ക്കു തുടക്കമായത്.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സാംസ്‌കാരിക സാമുദായിക, ഫൊക്കാന-ഫോമ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുന്‍ പ്രസിഡന്റ് ശ്രീ.ജോണ്‍ കല്ലോലിക്കല്‍ തന്റെ ആമുഖ പ്രസംഗത്തിനുശേഷം, പുതുതായി സ്ഥാനമേല്‍ക്കുന്ന ഭാരവാഹികളെ സ്റ്റേജിലേക്കു ക്ഷണിച്ചു.

വിശിഷ്ടാതിഥികളായി എത്തിയ ഡോ.സൗമ്യ വിശ്വനാഥ്, ശ്രീ.ഗിരീഷ് നാരായണന്‍ എന്നിവരോടൊപ്പം, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ. ബിജോയ് ജോസഫും കമ്മറ്റിയംഗങ്ങളും വേദിയിലെത്തി.

മുന്‍ പ്രസിഡന്റ് ശ്രീമതി സുനിതാ ഫ്‌ളൗവര്‍ഹില്‍ ചൊല്ലിക്കൊടുത്ത, സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി, പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ഭദ്രദീപം തെളിയിച്ചതിനുശേഷം, പ്രസിഡന്റ് ബിജോയ് ജോസഫ്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് ഏല്‍പിച്ച ചുമതലകള്‍, കാര്യക്ഷമമായി, ആത്മാര്‍ത്ഥതയോടു കൂടി പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പു നല്‍കി. ‘മാറ്റി’ ന്റെ പ്രവര്‍ത്തനങ്ങള്‍, കമ്മറ്റിയംഗങ്ങളുടേയും, പൊതുജനങ്ങളുടേയും സഹകരണത്തോടെ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടുതല്‍ യുവജന പങ്കാളിത്വം, കൂടുതല്‍ വനിതാ പ്രാതിനിധ്യം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രധാന അതിഥിയായി എത്തിയ ബേബികെയര്‍ മെഡിക്കല്‍ ഫിസിഷ്യന്‍ ഡോ.സൗമ്യ വിശ്വനാഥ് പാരമ്പര്യമായി കേരളത്തോടു തനിക്കുള്ള കുടുംബബന്ധം സദസ്യരുമായി പങ്കുവെച്ചു. മെഡിക്കല്‍ സേവനരംഗത്ത് ടാമ്പാ മലയാളികള്‍ ചെയ്യുന്ന മഹത്തായ സേവനങ്ങളെ അവര്‍ പ്രശംസിച്ചു.

വിശിഷ്ടാതിഥിയായ എത്തിയ ഗിരീഷ് നാരായണന്റെ ഫ്യൂഷന്‍ സംഗീതം ഏവരും ആസ്വദിച്ചു.
തുടര്‍ന്നു മൂന്നുമണിക്കൂറുകളോളം ഇടവേളകളില്ലാതെ അരങ്ങേറിയ കണ്ണഞ്ചിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികളെ വിസ്മയഭരിതരാക്കി. ജിനിത ചാലയില്‍, ജോമോന്‍ തെക്കത്തോട്ടില്‍ എന്നിവര്‍ എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു.

ഇന്‍ഡ്യന്‍ വിഭവങ്ങളടങ്ങിയ ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു.


Report രാജു മൈലപ്രാ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...