അമേരിക്കൻ വാർത്ത

ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു

ഡെന്റൺ: ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു . ടെക്സസിലുള്ള ഡെന്റണിലെ പിക്കിൾബോൾ കോർട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച നിലയിലുള്ള ഒരാളെക്കുറിച്ച് ലഭിച്ച പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ്.

 കൈയ്യിൽ ഇരുമ്പ് വടിയുമായി കോർട്ടിന് മുകളിലെ വേലിയിൽ കയറി നിന്ന വ്യക്തി, തന്നെ കൊല്ലാൻ പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വേലിയിൽ നിന്ന് താഴെയിറങ്ങി ഇരുമ്പ് വടിയുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു.

പ്രതിയെ തടയാൻ ടേസർ (Taser) തോക്ക് ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കോ മറ്റ് ആളുകൾക്കോ പരിക്കേറ്റിട്ടില്ല. വെടിയുതിർത്ത ഉദ്യോഗസ്ഥനെ ഔദ്യോഗിക നടപടികളുടെ ഭാഗമായി അവധിയിൽ പ്രവേശിപ്പിച്ചു. ടെക്സസ് റേഞ്ചേഴ്‌സ് (Texas Rangers) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...