കേരള വാർത്തകൗതുകങ്ങൾ

ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ പിടിയിൽ

പാമ്പാടി : ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. KL43A1883 എന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഒരു വാഹനം ടാക്സിയായും മറ്റൊന്ന് സ്വകാര്യ വാഹനമായും ഒരേ നമ്പറിൽ ഓടുന്നതു എൻഫോഴ്സ്മെന്റ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് 7.45ഓടെ മീനടം ഭാഗത്താണു 2 വാഹനങ്ങളും കണ്ടെത്തിയത്. വാഹനങ്ങൾ പാമ്പാടി സ്റ്റേഷനിലേക്ക് മാറ്റി. എൻഫോഴ്സ്മെന്റ് ആർടിഒ കെ.ഷിബുവിന്റെ നിർദേശപ്രകാരം എംവിഐ കെ.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എംവിഐമാരായ ധന്യ ജി.നായർ, ധനുമോൻ ജോസഫ്, ബെറിൾ എ.ഇസെഡ് എന്നിവരടങ്ങുന്ന കോട്ടയം സ്ക്വാഡാണ് പരിശോധന നടത്തിയത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...