അമേരിക്കൻ വാർത്ത

ന്യൂയോർക്കിൽ മതസൗഹാർദ്ദത്തിന്റെ വർണോത്സവം: വേള്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി വീക്ക്

ന്യൂയോർക്ക് : മത സൗഹാർദം ഉറപ്പിക്കുന്ന ഇന്റർഫെയ്‌ത് ഹാർമണി വീക്കിന്റെ സമാപന ചടങ്ങുകൾ ന്യൂ യോർക്കിൽ ആഘോഷമായി. ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വിവിധ മതവിഭാഗങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും കൈകോർത്തു.

വിവിധ മതവിഭാഗങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും കൈകോർക്കുന്ന ഐക്യവേദിയായി പരിപാടി മാറി. പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യവും, നിസ്തുലവും നിസീമവുമായ സഹകരണവും സമ്മേളനത്തിന് ഏറെ ഊർജ്ജം നൽകി. ചീഫ് ഗസ്റ്റായി പങ്കെടുത്ത Edward Braunstein, Assembly Man Nader Sayegh എന്നിവരുടെ ആത്മാർത്ഥമായ സാന്നിധ്യവും അഭിനന്ദനങ്ങളും വളരെ ശ്രദ്ധേയമായി. മതസൗഹാർദ്ദവും, സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി അവർ പ്രത്യേകം ചൂണ്ടിക്കാട്ടി. 

സമൂഹസേവന രംഗത്തെ സജീവ സാന്നിധ്യമായ കോശി തോമസിനെ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഗുരു ദിലീപ്‌ജി പ്രത്യേക ഫലകം നൽകി ആദരിച്ചു.

മലയാളം ഗ്ലോബൽ വോയ്‌സ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിൽ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അലക്സ് എസ്തപ്പാൻ, ഷാജി എണ്ണശേരിൽ എന്നിവരെ കമ്മ്യൂണിറ്റി എക്സലൻസിനുള്ള അംഗീകാരമായി പൊന്നാട അണിയിച്ചു. സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് ഹരീഷ് ശുക്ലയെയും ആദരിച്ചു.

എംസി  ഡിൻസിൽ ജോർജ്,  സംഗീതസന്ധ്യയെ മികവുറ്റതാക്കിയ സംഗീതജ്ഞർ ജോസ്, ജോക്കൻ എന്നിവർക്കും ഉജ്വല മോസസിനും കൃതജ്ഞത അർപ്പിച്ചു. 

 സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നേതൃത്വപാടവം തെളിയിച്ച നിരവധി പ്രമുഖരുടെ സാന്നിധ്യം നിറഞ്ഞ ഈ സമ്മേളനം, മതസൗഹാർദ്ദത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്ന സംഗമമായി മാറി. സമാപനമായി വിഭവസമൃദ്ധമായ വിരുന്നോടുകൂടി സമ്മേളനം ഔപചാരികമായി അവസാനിച്ചു.

Report തോമസ് അഗസ്റ്റിന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...