അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേൺ റീജിയന്റെ ലൈവ് മ്യൂസിക് ‘സ്വരസന്ധ്യ’ മാർച്ച് എട്ടിന്

കാലിഫോർണിയ: ദൈന്യദിന ജീവിതത്തിന്റെ മാനസിക പിരിമുറുക്കത്തിൽ നിന്നും അല്പം മാറിനിന്ന് കുറച്ച് ശുദ്ധസംഗീതത്തിന്റെ സ്വരമാധുരിക്കൊപ്പം കാതോർത്തിരിക്കാൻ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നിങ്ങൾക്കായി “സ്വരസന്ധ്യ – സംഗീത സായാഹ്നം” അവസരമൊരുക്കുന്നു.

മാർച്ച് മാസം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് എട്ട് മണി – EST(അഞ്ച് മണി – PST) മുതൽ ആരംഭിക്കുന്ന സ്വരസന്ധ്യ സംഗീത സായാഹ്‌നത്തിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി R.V.P ജോൺസൺ ജോസഫ് വ്യക്തമാക്കി. അലയലയായി ഒഴുകിയെത്തുന്ന ശ്രുതി ചേർന്ന ഹൃദ്യമായ സ്വരമാധുരി നിങ്ങൾക്കായി ആലപിക്കുന്നത് നമ്മൾക്കേറ്റവും പ്രീയപ്പെട്ട പ്രശസ്‌ത  ഗായികയും, ഐഡിയ സ്റ്റാർ സിംഗർ സീസൺ-6 വിജയിയുമായ മെറിൻ ഗ്രിഗറിയും, മറ്റു അമേരിക്കൻ മലയാളി ഗായികമാരുമാണ്.

വനിതാ ദിനത്തിൽ റീജിയണിലെ വനിതകൾ അണിനിരക്കുന്ന റീജിയന്റെ പരിപാടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന സംഗീത സായാഹ്നത്തിന്റെ ചുക്കാൻ പിടിക്കുന്നത് റീജിയണൽ വുമൺസ്  ഫോറം ചെയർ ബീന പോൾ, ഫോമാ നാഷണൽ വുമൺസ് ഫോറം കമ്മറ്റി മെമ്പർ ഡോക്ടർ മഞ്ജു പിള്ള, റീജിയണൽ വുമൺസ് ഫോറം അഡ്വൈസറി ചെയർ  ജാസ്മിൻ പരോൾ എന്നിവരാണ്.

RVP ജോൺസൻ ജോസഫ് നയിക്കുന്ന വെസ്റ്റേൺ റീജിയന്റെ കമ്മറ്റിയുടെ നേതൃത്വത്തിൽ, സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജ്കുട്ടി പുല്ലാപ്പള്ളി, ഓജാസ് ജോൺ, ആഗ്നസ് ബിജു, ശരത് നായർ, ചെയർമാൻ റിനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിൻ്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പിആർഒ പന്തളം ബിജു എന്നിവർ ചേർന്ന്  വിപുലമായ അലോചന യോഗങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു.

നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷണൽ വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്മിത നോബിൾ, സെക്രട്ടറി ആശ മാത്യു, ട്രഷറർ ജൂലി ബിനോയ്, സ്വപ്ന സജി, ഗ്രേസി ജെയിംസ്, വിഷിൻ ജോ എന്നിവർ ആശംസകൾ അർപ്പിച്ചു.

പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനുള്ള ZOOM Meeting ID: 899 9659 1750
Passcode: 077286

Report : പന്തളം ബിജു

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...