അമേരിക്കൻ വാർത്ത

ഫിലഡല്‍ഫിയയില്‍ ‘ആശയവിനിമയ കളരി’: സീന മാത്യു നയിക്കുന്ന ക്ലാസ് മാര്‍ച്ച് 15-ന്

ഫിലഡല്‍ഫിയ : കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ‘ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം’ (Building Effective Communication) എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹതീരം), സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് എന്നിവര്‍ സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്.

2026 മാര്‍ച്ച് 15 ഞായറാഴ്ച രാവിലെ കൃത്യം 11 മണിക്ക് (വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം) ഫിലഡല്‍ഫിയ സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വച്ചാണ് ക്ലാസ് നടക്കുന്നത്.

മുഖ്യപ്രഭാഷണം: ശ്രീമതി സീന മാത്യു (Family Counselor in Philadelphia, തിയോളജിക്കല്‍ സെമിനാരി ബിരുദധാരി, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അസോസിയേറ്റ് മിനിസ്റ്റര്‍).
സാന്നിധ്യം: റവ. ഫാദര്‍ റെന്നി എബ്രഹാം, റവ. ഫാദര്‍ ചാക്കോ പുന്നൂസ്.

ഇന്ന് സമൂഹത്തിലും കുടുംബങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങള്‍ക്ക് പ്രധാന കാരണം ശരിയായ ആശയവിനിമയത്തിന്റെ അഭാവമാണ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സഹായിക്കുന്ന പ്രായോഗിക ആശയങ്ങള്‍ സ്ലൈഡ് ഷോയുടെ സഹായത്തോടെ ഈ ക്ലാസ്സില്‍ അവതരിപ്പിക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 11:00-ന് മുന്‍പായി തന്നെ ഹാളില്‍ പ്രവേശിക്കണമെന്ന് പള്ളി ട്രസ്റ്റി ലിജു എബ്രഹാം, സെക്രട്ടറി റെന്നി ഇരണക്കല്‍ എന്നിവര്‍ അറിയിച്ചു.
രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പം യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

തീയതി: 2026 മാര്‍ച്ച് 15 (ഞായര്‍)
സമയം: രാവിലെ 11:00 AM
സ്ഥലം: St. Mary’s Knanaya Church, 701 Byberry Rd, Philadelphia, PA 19116
പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹകരണം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സുജ കോശി, ജനറല്‍ കണ്‍വീനര്‍
ലീലാമ്മ വര്‍ഗസ്, കണ്‍വീനര്‍ (ഫിനാന്‍സ്),
ജെസ്സി മാത്യു, കണ്‍വീനര്‍ (പ്രോഗ്രാം),
ആനി സക്കറിയ, കണ്‍വീനര്‍ (കള്‍ച്ചറല്‍)
കൊച്ചുകോശി ഉമ്മന്‍ – ട്രസ്റ്റി) എന്നിവര്‍ അറിയിച്ചു.

REPORT : ഷിബു വര്‍ഗീസ് കൊച്ചുമഠം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...