അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച

ചിക്കാഗോ :ചിക്കാഗോ മലയാളി   അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച (നാളെ ) വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിമൻസ് ഫോറം ചെയർപേഴ്സൺ നിഷ എറിക് ,കോ ചെയർ പേഴ്സൺമാരായ ഷൈനി ഹരിദാസ് , ബീന ജോർജ് എന്നിവർ അറിയിച്ചു .

ഇത്തവണ വിപുലമായ പരിപാടികളാണ് വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് മീറ്റ് അപ്പിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് തങ്ങളുടെ സാമൂഹ്യ മാധ്യമ രംഗത്തെ അനുഭവങ്ങൾ പങ്കു വെയ്ക്കും .സദസ്സിന് അവരുമായി സംവദിക്കാനും അവസരം ഉണ്ടായിരിക്കും .കൂടാതെ വനിതകളുടെ ചെണ്ട മേളം ,റീവ വര്ഗീസിന്റെ വയലിൻ പെർഫോമൻസ് ,വിമൻസ് മെന്റൽ ഹെൽത്ത് ഡിസ്കഷൻ ,മഹിളാ മഹത്വം ടാലെന്റ്റ് കോമ്പറ്റിഷൻ ,ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .

മുഖ്യാതിഥികളായി ലിബേർട്ടിവിൽ മേയർ ഡോണാ ജോൺസൻ, ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ലോറ ഫിൻ,ശ്രീമതി സാറ മിർസ എന്നിവർ പങ്കെടുക്കും .കൂടാതെ ചിക്കാഗോ മലയാളീ അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഭാഗമായി ഒരു റാഫിളും നടത്തുന്നതാണെന്ന് ചാരിറ്റി ചെയർ പേഴ്സൺ ജെസ്സി റിൻസി അറിയിച്ചു . ഇതിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകും .

ഇത്തവണത്തെ വിമൻസ് ഡേ ആഘാഷങ്ങൾ വളരെ വേറിട്ടതായിരിക്കുമെന്ന് ഭാരവാഹികളായ നിഷ എറിക്,ഷൈനി ഹരിദാസ് , ബീന ജോർജ് , സാറ അനിൽ , ഡോ. മധു വെണ്ണിക്കണ്ടം , ഡോ .സൂസൻ ചാക്കോ, മേഘ ചിറയിൽ , കോ കോർഡിനേറ്റർമാരായ ജിനു ജോസ് , സുജിത കരയിൽ , രേഷ്മയ് നായർ , ശ്രീനിഷാന്ത് ആചാരി എന്നിവർ അറിയിച്ചു .

നാളത്തെ ഈ ആഘോഷസന്ധ്യയിലേക്ക് എല്ലാ മലയാളി വനിതകളെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...