അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ നാവിക സേനയുടെ കേന്ദ്രങ്ങളില്‍

കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ. ഐആർഐഎസ് ലാവൺ പടക്കപ്പലാണ് സാങ്കേതിക തകരാറുകൾ കാരണം തുറമുഖത്തെത്തിയത്. മാർച്ച് നാലു മുതൽ കപ്പൽ കൊച്ചിയിൽ ഉണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി കൊച്ചിയിലെ നാവികതാവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് എത്തിയ ഈ കപ്പലിനെക്കുറിച്ച് പുറംലോകത്തിന് അറിവില്ലാതിരുന്നത് വലിയ പ്രതിരോധ ചർച്ചകൾക്കും ദുരൂഹതകൾക്കും കാരണമായിരുന്നു. സമാനമായ രീതിയിൽ ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കപ്പൽ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന ഔദ്യോഗിക വിവരം പുറത്തുവരുന്നത്.

സാങ്കേതിക തകരാറുകൾ കാരണമാണ് കപ്പൽ കൊച്ചി തുറമുഖത്ത് അടുപ്പിച്ചതെന്നാണ് വിവരം. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർഥന പരിഗണിച്ച് മാർച്ച് ഒന്നിന് കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിടാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു.

ഫെബ്രുവരി 26-ന് ഐആർഐഎസ് ലാവണും ഐആർഐഎസ് ബുഷറും മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ലാവൺ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. കപ്പൽ അമേരിക്ക തകർത്തുവെന്നോ ഇന്ത്യൻ മഹാസമുദ്രത്തിൽ അലഞ്ഞുനടക്കുകയാണെന്നോ ഉള്ള രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ കപ്പൽ ഇന്ത്യയുടെ സുരക്ഷിത കവചത്തിലുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന ഐആർഐഎസ് ബുഷർ എന്ന സൈനിക ടാങ്കർ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് സഹന്ദ് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര സീ റിവ്യൂവിൽ പങ്കെടുത്തിരുന്നു.

നേരത്തേ ഇറാന്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവെച്ച് യുഎസ് ആക്രമിച്ചിരുന്നു. ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം. വിശാഖപട്ടണത്തുവച്ചു നടന്ന മിലൻ 2026 നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് ഇറാൻ യുദ്ധക്കപ്പൽ യുഎസ് ആക്രമിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...