അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലായി മരിയാന നൈഷുലർ ചുമതലയേറ്റു

ചെന്നൈ: ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലായി മരിയാന എൽ. നൈഷുലർ (Mariana L. Neisuler) കാര്യാലയത്തിൻറെ ചുമതലയേറ്റു.

“ഇന്ത്യ-യു.എസ്. ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി കരുതുന്നു. പ്രസിഡൻറ് ട്രംപ്, സെക്രട്ടറി റൂബിയോ, അംബാസഡർ ഗോർ എന്നിവരുടെ നേതൃത്വത്തിൽ അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപാരബന്ധങ്ങൾ വികസിപ്പിക്കുന്നതും അമേരിക്കൻ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതും കൂടാതെ നമ്മുടെ ബന്ധം ഏറ്റവും ശക്തമാക്കുന്ന ഘടകമായ ജനങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധങ്ങൾ വളർത്തുന്നതും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.”  2026 മാർച്ച് 2 തിങ്കളാഴ്ച പദവിയേറ്റെടുത്ത കോൺസൽ ജനറൽ നൈഷുലർ പറഞ്ഞു:

 ചെന്നൈയിൽ എത്തുന്നതിന് മുമ്പ് കോൺസൽ ജനറൽ നെയ്‌സുലർ യു.എസ്. എംബസി താഷ്കെന്റിൽ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളുടെ കൗൺസിലറായാണ് പ്രവർത്തിച്ചിരുന്നത്. ജെറുസലേം, അമ്മാൻ എന്നിവിടങ്ങളിലെ യു.എസ്. എംബസികളിൽ ഡെപ്യൂട്ടി ഇക്കണോമിക് കൗൺസിലറായും വാഷിംഗ്ടൺ ഡി.സി., ദുബായ്, സ്കോപ്യേ, മോസ്കോ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...