അമേരിക്കൻ വാർത്ത

‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ -പുൽക്കൂട് നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച  ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ – പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ജൂഡ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സാസ്)   ഒന്നാം സ്ഥാനവും, ഇസബെൽ റോസ് വടകര & ഫാമിലി (മാർ തോമാ ശ്ലീഹാ സിറോ-മലബാർ കത്തീഡ്രൽ പള്ളി, ചിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും, ഇയാൻ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) മൂന്നാം സ്ഥാനവും നേടി.

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ്  ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി “ഗ്ലോറിയ ഇൻ എക്‌സിൽസിസ്” എന്ന പേരിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്. സോണിയ ബിനോയ് മത്സരത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു. സി.എം.എൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ,  പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...