അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്

കോട്ടയം : ‘കേള്‍ക്കാന്‍ ഒരിടം’ പദ്ധതിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ വേള്‍ഡ് പീസ് മിഷന്‍ 30 വര്‍ഷമായി ആഗോളതലത്തില്‍ നടത്തുന്ന 10 സ്‌നേഹ പദ്ധതികള്‍ വിലയിരുത്തി. മുപ്പതു വര്‍ഷമായി വേള്‍ഡ് പീസ് മിഷന്‍ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ക്ഷേമത്തിനും സമാധാനത്തിനുമായി നിരവധി മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

‘കേള്‍ക്കാന്‍ ഒരിടം” – ആഗോള മാനസികാരോഗ്യ സഹായ പദ്ധതി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ആളുകള്‍ക്ക് അവരുടെ വിഷമങ്ങളും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന സൗജന്യ കൗണ്‍സലിംഗ് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നു.

ഭവന നിര്‍മാണ പദ്ധതിയായ ”ഓരോ കുടുംബത്തിനും ഒരു വീട്” – എന്ന പദ്ധതി മുന്നേറുന്നു ,വീടില്ലാത്തതും ദാരിദ്ര്യത്തില്‍ കഴിയുന്നതുമായ കുടുംബങ്ങള്‍ക്കും വിധവകള്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ആഗോള മനുഷ്യസ്‌നേഹ പദ്ധതി സജീവമായി മുന്നേറുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതിയായ ”വിശപ്പില്ലാ ലോകം” – അനേകയിരങ്ങള്‍ക്ക് ആശ്വാസമാണ് വിശപ്പും പോഷകാഹാരക്കുറവും നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യ ഭക്ഷണശാലകളും ഭക്ഷ്യവിതരണ പദ്ധതികളും നടപ്പാക്കി മനുഷ്യരുടെ അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു.

‘സമാധാന ഗ്രാമങ്ങള്‍ ‘- വിധവകള്‍ക്കും അനാഥര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ താമസസൗകര്യവും കൂട്ടായ്മയുള്ള സമൂഹജീവിതവും നല്‍കുന്ന പ്രത്യേക ശാന്തി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നു.

”ആരോഗ്യം എല്ലാവര്‍ക്കും” – മൊബൈല്‍ മെഡിക്കല്‍ മിഷന്‍, ദൂരപ്രദേശങ്ങളിലെയും പിന്നാക്ക മേഖലകളിലെയും ജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മൊബൈല്‍ ആശുപത്രികളും ആരോഗ്യസേവനങ്ങളും ഒരുക്കുന്നു.

”വിദ്യാഭ്യാസം പ്രതീക്ഷ” – വിദ്യാഭ്യാസ സഹായ പദ്ധതികളായപാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ സഹായവും നല്‍കി, സ്‌കൂളുകളും പരിശീലന കേന്ദ്രങ്ങളും വഴി അവരുടെ ഭാവിക്ക് പ്രത്യാശ നല്‍കുന്നു.

”യുവശക്തി – സമാധാന ദൂതന്മാര്‍”,എന്ന പദ്ധതി വഴി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ യുവാക്കളെ സമാധാനവും മനുഷ്യസ്‌നേഹവും പ്രചരിപ്പിക്കുന്ന സമാധാന ദൂതന്മാരായി വളര്‍ത്തുന്ന പരിശീലന പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നു.

”പ്രകൃതിക്കായി ഒന്നിക്കാം” – പരിസ്ഥിതി സംരക്ഷണ പദ്ധതിയായ വൃക്ഷതൈ നടല്‍, ജലസംരക്ഷണം, പരിസ്ഥിതി ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

”സ്ത്രീശക്തി” – വനിതാ സ്വയംപര്യാപ്ത പദ്ധതിവനിതകള്‍ക്ക് തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായവും നല്‍കി അവരുടെ ജീവിതം സ്വയംപര്യാപ്തമാക്കി ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു.

”ഗ്ലോബല്‍ പീസ് പാര്‍ലമെന്റ്”ലോക നേതാക്കളെയും ചിന്തകരെയും യുവജനങ്ങളെയും ഒരുമിപ്പിച്ച് സമാധാനം, ഐക്യം, മനുഷ്യസ്‌നേഹം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള വേദി ആരംഭിച്ചു.

വേള്‍ഡ് പീസ് മിഷന്റെ മനുഷ്യസ്‌നേഹ പദ്ധതികളില്‍ കൂടുതല്‍ വോളന്റീര്‍മാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലികരിക്കുവാനും തീരുമാനിച്ചു.

Website: www.worldpeacemission.net Email: wpmissionofficial@gmail.com

Mob :+91 623 591 9639

Report സ്‌നേഹ സാബു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...