അമേരിക്കൻ വാർത്ത

അഖില ലോക പ്രാർത്ഥന ദിനം; ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ മാർച്ച് ഏഴാം തീയതി ആചരിക്കുന്നു

ചിക്കാഗോ: ഈ വർഷത്തെ അഖിലലോക പ്രാർത്ഥനാ ദിനം, മാർച്ച് ഏഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 PM ന്  സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ -6099 N. Northcott Ave, Chicago 60631 വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഈ മീറ്റിംഗിൽ സ്മിത റോസ് മാത്യു കൊച്ചമ്മ, വിശുദ്ധ മത്തായിയുടെ സുവിശേഷം 11:28-30 വാക്യങ്ങൾ ആസ്പദമാക്കി മുഖ്യപ്രഭാഷണം നൽകും.

വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന അഖില ലോക സംഘടന, മറ്റു രാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്‌കാരങ്ങൾ എന്നീ വസ്തുതകൾ മനസ്സിലാക്കുവാനും, പഠിപ്പിക്കുവാനും സഹായിക്കുന്നു.

ലോകത്തിലെ 170 രാജ്യങ്ങൾ ക്രിസ്തുമത വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുക്കപ്പെടുകയും, ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീജന വിഭാഗത്തിന് അനുകൂലികൾ ആകുവാൻ ആഹ്വാനം ചെയ്യുന്നതുമാണ് മാർച്ച് മാസത്തിലെ ഈ പ്രാർത്ഥന ദിവസം. ഈ വർഷം, നൈജീരിയയിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീ ജനങ്ങൾക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

പ്രസ്തുത മീറ്റിംഗിൽ വനിതാ ഫോറം മധ്യസ്ഥ പ്രാർത്ഥനകൾ, അനുതാപ പ്രാർത്ഥനകൾ, ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള സ്‌കിറ്റുകൾ എന്നിവ കൂടാതെ വനിതാ ഗായക സംഘം നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് എക്യൂമെനിക്കൽ കൌൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, പ്രോഗ്രാം ചെയർ റവ. ഫാ. ജോർജ് ഡേവിഡ്, സെക്രട്ടറി ബെഞ്ചമിന് തോമസ് 847-529-4600, പ്രോഗ്രാം കോർഡിനേറ്റർ ഏലിയാമ്മ പുന്നുസ് 224-425-6520

Report ഡീൻ കുര്യൻ ജോർജ്, ജോൺസൺ വല്ലിയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...