അമേരിക്കൻ വാർത്ത

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ റെജി വര്‍ഗീസ് ഈ വര്‍ഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൊതു പ്രവര്‍ത്തനങ്ങളിലും കലാ സാംസ്‌ക്കാരികമേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജെമിനി തോമസ് ആണ് വൈസ് പ്രസിഡന്റ് ഫൊക്കാന വുമണ്‍സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണ്‍, അമേരിക്കയിലെ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹി, വിവിധ മലയാളി സംഘടനകള്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡംഗം തുടങ്ങിയ തലങ്ങളില്‍ തിളക്കമാര്‍ന്ന നേതൃത്വം നടത്തിയിട്ടുള്ള ലൈസി അലക്‌സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫോമയുടെ സജീവ പ്രവര്‍ത്തകനും, ന്യൂയോര്‍ക്ക് മെട്രോ നാഷ്ണല്‍ കമ്മറ്റിയംഗവും, മികച്ച സംഘാടകനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയകരമാക്കുന്ന പ്രത്യേകതകളുള്ള ജോസ് വര്‍ഗീസ് ആണ് ഈ വര്‍ഷത്തെ ട്രഷറര്‍. അമേരിക്കയില്‍ അറിയപ്പെടുന്ന ഗായകനും, വിവിധ സംഗീതോപകരണങ്ങളില്‍ തന്റെ മാസ്‌കരിക കഴിവുകള്‍ തെളിയിച്ചിട്ടുള്ള കലാകാരനുമായ .റോഷിന്‍ മാമ്മന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.


മുന്‍ കാലങ്ങളില്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ ചുമതലകള്‍ നിരവധി തവണ നിര്‍വ്വഹിച്ച് സംഘടനയെ പുരോഗതിയിലേക്ക് നയിച്ച് വ്യക്തിത്വങ്ങളാല്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ എന്ന പ്രത്യേകതയുണ്ട് ഈ വര്‍ഷത്തെ നേതൃത്വത്തിന്.


ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കേരളത്തനിമ കാത്തു സൂക്ഷിക്കുന്നതിനും മികച്ച പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രസിഡന്റ് റെജി വര്‍ഗീസ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ജേക്കബ് ജോസഫ്(ബാബു) എക്‌സ് ഒഫീഷ്യോ ആയി തുടരും. അലക്‌സ് വലിയവീടന്‍, അലക്‌സ് തോമസ്, ഏലിയാമ്മ-മാത്യു, ആന്‍സി മത്തായി, അനില്‍ ചെറിയാന്‍, ജേക്കബ് മാത്യു, ജെസി വര്‍ഗീസ്, ജോസ് ഏബ്രഹാം, പ്രീനു ജെയിംസ്, ക്യാപ്റ്റന്‍. രാജു ഫിലിപ്പ്, റീനാ സാബു, റോസമ്മ ജോസഫ്, ഷൈല റോഷിന്‍, ബെന്നി ചാക്കോ(ഓഡിറ്റര്‍) എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.


Report ബിജു ചെറിയാന്‍(പിആര്‍ഓ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...