അമേരിക്കൻ വാർത്ത

ചിക്കാഗോ സേക്രഡ് ഹാർട്ട് പള്ളിയിൽ സീനിയർ മിനിസ്ട്രി ഫൊറോനാ സംഗമം

ചിക്കാഗോ: ക്നാനായ റീജിയൻ്റെ സീനിയർ മിനിസ്ട്രിയുടെ ഫോറോനാ തല സംഗമം ഫെബ്രുവരി 21 ന് ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ വെച്ച് നടന്നു. ഷിക്കാഗോയിലെസെൻ്റ് മേരീസ് ഇടവകയിലെയും സേക്രഡ് ഹാർട്ട് ഇടവകയിലെയും ഡിട്രോയിറ്റ് സെൻ്റ്. മേരിസ് ഇടവകയിലെയും 150 ഓളം സീനിയർ സിറ്റിസൻസ് ഈ സംഗമത്തിൽ പങ്കെടുത്തു. 

സീനിയർമിനിസ്ട്രിയുടെ ചിക്കാഗോ ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് തറയ്ക്കൽ, ക്നാനായ റീജയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ഇടവക വികാരി ഫാ. എബ്രഹാം കാരിക്കൽ, കുര്യൻ നെല്ലാമറ്റം, തോമസ് കുന്നുംപുറത്ത് എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ സംഗമത്തിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത്.

 ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗഹൃദം പങ്കുവയ്ക്കാനും ഇടവകതലത്തിലും ഫൊറോനാ തലത്തിലും മുതിർന്നവർക്ക് ചെയ്യാനാവുന്ന ശുശ്രൂഷാമേഖലകളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും നാല് മണിക്കൂർ നീണ്ടുനിന്ന യോഗത്തിലെ സെഷനുകളിലൂടെ കഴിഞ്ഞു. ഫൊറോന കമ്മിറ്റി അംഗങ്ങളായി മാത്യു ചെരുവിൽ (ഫൊറോന പ്രസിഡന്റ്), ജോയ് വാച്ചാച്ചിറ (വൈസ് പ്രസിഡന്റ്), മേയാമ്മ വെട്ടിക്കാട്ട് (സെക്രട്ടറി), മേഴ്സി ചകിരിയാംതടം (ജോയിന്റ് സെക്രട്ടറി), കുഞ്ഞച്ചൻ കുളങ്ങര (ട്രഷറർ), തോമസ് നെടുവാമ്പുഴ (എക്സിക്യുട്ടിവ് മെമ്പർ), ജേക്കബ് പ്ലാംപറമ്പിൽ (എക്സിക്യുട്ടിവ് മെമ്പർ), സ്ററീഫൻ പാറയിൽ (എക്സിക്യുട്ടിവ് മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. 

ആദ്യത്തെ ഫൊറോന സമ്മേളനം സംഘടിപ്പിക്കുന്നതിൽ കഠിനാധ്വാനം ചെയ്തതിനും അത് വൻ വിജയമാക്കിത്തീർത്തതിനും ഷിക്കാഗോ സേക്രഡ് ഹാർട്ട് ചർച്ച് ടീമിന് സീനിയർ മിനിസ്‌ട്രി ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് തറയ്ക്കൽ പ്രത്യേകം നന്ദി അർപ്പിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...