അമേരിക്കൻ വാർത്ത

വിദ്യാർത്ഥികളിൽ പുത്തനുണർവായി ഒരുമയുടെ സൗജന്യ സാറ്റ് ഡയഗ്നോസ്റ്റിക് പരീക്ഷയും ശില്പശാലയും

മിസ്സോറി സിറ്റി : ഒരുമയും ( ഔർ റിവർസ്‌റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ഉന്നത വിദ്യാഭ്യാസ പരിശീലന രംഗത്തെ പ്രമുഖർ ആയ രാമാനാ സ്റ്റഡി ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സൗജന്യ സാറ്റ് ഡയഗ്നോസ്റ്റിക് പരീക്ഷയും , ശില്പശാലയും ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 28 ആം തിയതി  ഉച്ച തിരിഞ്ഞു മിസ്സോറി സിറ്റിയിലുള്ള അപ്പന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 

ചടങ്ങിന് മുന്നോടിയായി ഒരുമ പ്രസിഡണ്ട് ഡോ: ജോസ് തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സാറ്റ് പരീക്ഷ മാർഗ്ഗരേഖകൾ, ഉന്നത വിദ്യാഭ്യാസവും അമേരിക്കൻ തൊഴിൽ സാധ്യതകളും തുടങ്ങിയ വിഷയങ്ങളിൽ  രാമാനാ ഗ്രൂപ്പ് ചെയർമാൻ ശ്രീ രാമാനാ അറ്റ്മകുരു പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ലൂണ വിക്ടർ എല്ലാവർക്കും ചടങ്ങിലേക്ക് സ്വാഗതം നേർന്നു .ജോയിന്റ് സെക്രട്ടറി  ലിസ്സി, എക്സിക്യൂട്ടീവ് അംഗങ്ങളായ വിധു അജയ്, മാത്യു ചെറിയാൻ, ഡിസ്‌നി ജോൺ, ജോൺ ആന്റണി, മേരി ജേക്കബ് , സെബാസ്റ്റ്യൻ തോമസ് , മാത്യു ചാണ്ടപ്പിള്ള, പ്രസിഡന്റ് കൗൺസിലിന് വേണ്ടി ജിൻസ് മാത്യു എന്നിവർ ആശംസകളും , സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി. 

അച്ചടക്കത്തോടും അതിലുപരി ഏകാഗ്രതയോടും കൂടി മുന്ന് മണിക്കൂർ നീണ്ടു നിന്ന സാറ്റ് മാതൃക പരീക്ഷ വിദ്യാർത്ഥികൾ പൂർത്തിയാക്കി. ശില്പശാലയോടനുബന്ധിച്ചു ശ്രീ രാമാനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി-രക്ഷാകർതൃ സദസുമായി നടത്തിയ ആശയ സംവാദം ചടങ്ങിനെ മികവുറ്റതാക്കി. വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖത്തിലൂടെ അവരിൽ പുത്തനുണർവും പുതു കാൽവെയ്‌പിന്‌ തുടക്കവുമായത് നേതൃത്വത്തിന് ബോധ്യപ്പെട്ടു എന്ന് സംഘടനായോഗം വിലയിരുത്തി. 

ഒരു സംഘടനയെന്ന നിലയിൽ ഒരുമയുടെ സമാഹരിക്കപ്പെടുന്ന മൂലധനത്തിന്റെ ഒരു ഭാഗം ഇത്തരം വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങൾക്ക് വിനിയോഗിക്കാൻ അഭിമാനപൂർവ്വമായ തീരുമാനങ്ങൾ എടുക്കുമെന്ന് ട്രെഷറർ അജി ജോസഫ് , ജോയിന്റ് ട്രെഷറർ ജോസഫ് തോമസ് ഹ്യുസ്റ്റൺ എന്നിവർ വ്യക്തമാക്കി. ഇതുപോലെയുള്ള മാതൃക പരീക്ഷകളും സംവാദങ്ങളും കലാലയ ജീവിതത്തിലേക്ക് നടന്നടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരളവുകോലും മാർഗനിർദേശവും ആയി മാറും എന്ന് സമാപന പ്രസംഗത്തിൽ ഡോ: ജോസ് തൈപ്പറമ്പിൽ പ്രസ്താവിച്ചു. 
നോർത്ത് കരോലിന യിലുള്ള നിരവധി സെന്റേഴ്സും കേറ്റിയിലും, ഫ്രിസ്കോയിലും ഉള്ള രാമാനാ ഗ്രൂപ്പിന്റെ സ്റ്റഡി സെന്റേഴ്സും കൂടാതെ ഷുഗർലാന്റ് കേന്ദ്രമായി ഒരു സ്ഥാപനം തന്റെ ഒരു സ്വപ്നമാണെന്നു ചെയർമാൻ രാമാനാ അറ്റ്മകുരു സമാപന പ്രസംഗത്തിൽ വ്യക്തമാക്കി.

Report ജോസഫ് തോമസ് ഹ്യുസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...