അമേരിക്കൻ വാർത്തകുട്ടി വാർത്ത

ക്‌നാനായ റീജിയണിൽ കുട്ടികൾക്കായി നോമ്പുകാല കൂട്ടായ്‌മകൾ

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ  റീജിയണിൽ കുട്ടികൾക്കായി നോമ്പുകാലത്ത് “ദി ലെന്തെൻ ജേർണി വിത്ത് ജീസസ്” എന്ന പരിപാടി  സംഘടിപ്പിച്ചുവരുന്നു. ക്‌നാനായ  റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിൻെയും ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ് നോമ്പുകാല കൂട്ടായ്‌മകൾ നാടത്തി വരുന്നത്. നോമ്പിലെ എല്ലാ ശനിയാഴ്ചയും ഓൺലൈനായി നടത്തുന്ന ഈ പരിപാടിയിൽ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കുചേരുന്നു.

ക്‌നാനായ റീജിയനിൽ നിന്നുമുള്ള സെമിനാരി വിദ്യാർത്ഥികളായ ഡീക്കൻ മോസസ് സ്റ്റീഫൻ, ബ്രദർ ജോഷ് ജോർജ്. ബ്രദർ ജിബിൻമോൻ കൊച്ചുവീട്ടിൽ, സിസ്റ്റർ അലീസാ എസ്. വി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.  മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് സിറിയക് പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾ ക്രമീകരിക്കുന്നത്.

Report സിജോയ് പറപ്പള്ളില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...