അമേരിക്കൻ വാർത്ത

ഫോമാ നൂറിന്റെ നിറവില്‍: അംഗസംഘടനകളുടെ കരുത്തില്‍ ഇത് ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തം

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്’ എന്ന ഫോമാ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.

100 അംഗ സംഘടനകളുള്ള  ലോകത്തിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ ഓര്‍ഗനൈസോഷന്‍ എന്ന അത്യപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫോമായെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കൗണ്‍സിലിന്റെ സൂം മീറ്റിങ്ങില്‍ രണ്ട് സംഘടനകള്‍ക്കു കൂടി അംഗത്വം നല്‍കിയതോടെയാണ് ഫോമാ 100 അംഗസംഘടനകളുള്ള ഫെഡറേഷന്‍ ആയി ചരിത്രം സൃഷ്ടിച്ചത്.

ഫ്‌ളോറിഡയില്‍ നിന്ന്, സണ്‍ഷൈന്‍ റീജിയണില്‍ ഉള്‍പ്പെടുന്ന ‘മയാമി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍കോര്‍പറേറ്റഡ്’ (എം.എ.എസ്.സി),  സതേണ്‍ റീജിയണിലെ കേരള അസോസിയേഷന്‍ ഓഫ് ടെക്‌സസ്, ഡാളസ് എന്നീ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കാണ് ഫോമായില്‍ മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നിര്‍ദേശം നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചത്. ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച സൂം മീറ്റിങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ക്രിഡന്‍ഷ്യല്‍ കമ്മിറ്റി, ആര്‍.വി.പിമാര്‍, നാഷണ്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു വര്‍ഷം മുമ്പ് സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്തതും നോണ്‍ പ്രോഫിറ്റ് ആയ ഓര്‍ഗനൈസേഷനുകള്‍ക്കുമാണ് ഫോമായില്‍ അംഗത്വം ലഭിക്കുക.

”നിലവിലുള്ള 2024-’26 വര്‍ഷത്തെ ഭരണ സമിതിയുടെ വാഗ്ദാനമായിരുന്നു തങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഫോമായെ 100 അംഗ സംഘടനകളുള്ള ഫെഡറേഷനായി വളര്‍ത്തുകയെന്നത്. ഞങ്ങള്‍ ചുമതലയേല്‍ക്കുമ്പോള്‍ 85 അംഗസംഘടനകളായിരുന്നു ഫോമായിലുണ്ടായിരുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 15 സംഘടനകളെക്കൂടി നമ്മുടെ കൂടുംബത്തിലേയ്ക്ക് കൊണ്ടുവരാനായതില്‍ ഏവര്‍ക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഫോമാ വളര്‍ച്ചയുടെ പുതിയ ദിശയിലേയ്ക്ക് കരുത്തോടെ നീങ്ങുന്നുവെന്നതിന്റെ തെളിവാണ് ഈ 100 അംഗസംഘടനാ നേട്ടം…” ബേബി മണക്കുന്നേല്‍ പറഞ്ഞു.

സതേണ്‍ റീജിയന്റെ ആര്‍.വി.പി ബിജു ലോസണെയും സണ്‍ഷൈന്‍ റീജിയന്റെ ആര്‍.വി.പി ജോമോന്‍ ആന്റണിയെയും ക്രിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍ വിജി എബ്രഹാമിനെയും കമ്മിറ്റി അംഗങ്ങളെയും അവരുടെ ഈ പ്രവര്‍ത്തന മികവിന് ബേബി മണക്കുന്നേല്‍ അനുമോദിച്ചു. പുതുതായി അംഗത്വം നേടിയ രണ്ടു സംഘടനയളെയും ഫോമാ കുടുംബത്തിലേയ്ക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നും ഇനി സംഘടനയുടെ  ലക്ഷ്യപ്രാപ്തിക്കായി തോളോടുടോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വ്യക്തമാക്കി.

Report എ.എസ് ശ്രീകുമാര്‍ (ഫോമാ ന്യൂസ് ടീം)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...