അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടനത്തിൽ നിർണായക പ്രഖ്യാപനങ്ങൾ: 20 ബില്യനോളം ഡോളർ സമാഹരിച്ചു

വാഷിങ്ടൺ ഡി സി: ഐക്യരാഷ്ട്രസഭയ്ക്ക് പകരക്കാരനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ഉദ്ഘാടന യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ.

യുദ്ധം തകർത്ത ഗാസയുടെ പുനരധിവാസത്തിനായി അമേരിക്ക 10 ബില്യൻ ഡോളർ നൽകുമെന്ന് ട്രംപ് അറിയിച്ചു. കൂടാതെ, സമിതിയിലെ മറ്റ് അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയവർ ചേർന്ന് 7 ബില്യൻ ഡോളറും, ഐക്യരാഷ്ട്രസഭ 2 ബില്യൻ ഡോളറും, ഫിഫ (FIFA) 75 മില്യൻ ഡോളറും നൽകും. ഇങ്ങനെ ഉദ്ഘാടന ദിവസം തന്നെ 20 ബില്യനോളം ഡോളർ സമാഹരിച്ചു.

മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. ലോകത്തെ പ്രധാന സമാധാന ശക്തിയായി ഈ പുതിയ സമിതിയെ മാറ്റാനാണ് ട്രംപിന്റെ ലക്ഷ്യം. നൂറ്റാണ്ടുകളായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് ശാശ്വത സമാധാനം കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

Report ജയിംസ് വർഗീസ്

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...