കേരള വാർത്തകൗതുകങ്ങൾ

കൊച്ചിയില്‍ പുതിയതരം ചെമ്മീനിനെ കണ്ടെത്തി ഗവേഷകര്‍, നല്ല വരുമാന സാദ്ധ്യത

കൊച്ചി: തോക്കു ചെമ്മീന്‍! കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) സ്‌കൂള്‍ ഒഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ഗവേഷകര്‍ കണ്ടെത്തിയ പുത്തന്‍ ചെമ്മീന്‍ ഇനമാണ് ആല്‍ഫിഡെ കുടുംബത്തില്‍പ്പെടുന്ന തോക്കു ചെമ്മീന്‍ അഥവാ പിസ്റ്റള്‍ ഷ്രിംപ്.

ജേര്‍ണല്‍ ഒഫ് മറൈന്‍ ബയോളജി അസോസിയേഷന്‍ യുണൈറ്റഡ് കിംഗ്ഡം എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് കേരള ഫിഷറീസ് സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറും മത്സ്യശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫ. ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാര്‍ത്ഥം ‘അല്‍ഫിയസ് മധുസൂദനൈ’ എന്നാണ് പേര് നല്‍കിയത്.

2006 മുതല്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ ചെമ്മീനെ കണ്ടെത്തിയത്. തോക്ക് ചെമ്മീന്റെ പ്രത്യേകതയും അപൂര്‍വ ഇനമെന്ന സ്ഥിരീകരണവും ആര്‍തര്‍ ആംഗര്‍ എന്ന വിദേശ ശാസ്ത്രജ്ഞനാണ് നിര്‍വഹിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികളായ കെ.പി. വിഷ്ണു, യു. അഭയ്കൃഷ്ണ, പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ.ബി. നിധിന്‍, സീനിയര്‍ പ്രൊഫസര്‍ ഡോ.എം. ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പഠനം നടത്തിയത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...