അമേരിക്കൻ വാർത്ത

രൺവീർ സിങ്ങിന് പിന്നാലെ ബാദ്ഷായും; കലിഫോർണിയ തിളങ്ങി ‘നോ-ലുക്ക് പാസ്’

കലിഫോർണിയ : പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ പങ്കെടുത്തു. കലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ ഫെബ്രുവരി 13നായിരുന്നു മത്സരം. ബാസ്‌ക്കറ്റ്‌ബോൾ പ്രേമിയായ തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് താരം വിശേഷിപ്പിച്ചു. ആന്റണി ആൻഡേഴ്സൺ പരിശീലിപ്പിച്ച ടീമിനുവേണ്ടിയാണ് ബാദ്ഷാ കളത്തിലിറങ്ങിയത്.

ഹോളിവുഡ് നടൻ സിമു ലിയു , കോഡി ജോൺസ് എന്നിവരായിരുന്നു ടീമിലെ സഹതാരങ്ങൾ. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാദ്ഷായുടെ ‘നോ-ലുക്ക് പാസ്’ ആരാധകർക്കിടയിൽ തരംഗമായി. എൻബിഎ കോർട്ട് നേരിട്ട് കാണുക എന്നത് തന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നുവെന്നും, അതിൽ കളിക്കാനായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും ബാദ്ഷാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ ഊർജ്ജം ആഗോള വേദിയിൽ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബോളിവുഡ് താരം രൺവീർ സിങ് 2022, 2023 വർഷങ്ങളിൽ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കോമഡി താരം കീഗൻ-മൈക്കിൾ കീ നയിച്ച ടീമിനെയാണ് ബാദ്ഷായുടെ ടീം നേരിട്ടത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...